x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധു​വി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സു​രേ​ഷ് ഗോ​പി​യും ഭാ​ര്യ രാ​ധി​ക​യും

വെബ് ഡെസ്ക്
Published: October 13, 2026 12:57 AM IST | Updated: October 13, 2026 12:57 AM IST

മ​ധു​വി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രാ​നെത്തിയ സു​രേ​ഷ് ഗോ​പി​യും ഭാ​ര്യ രാ​ധി​ക​യും എ​ത്തി​യ​പ്പോ​ൾ

തി​രു​വ​ന​ന്ത​പു​രം : മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ട​ൻ മ​ധു​വി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​രാ​ൻ സു​രേ​ഷ് ഗോ​പി​യും ഭാ​ര്യ രാ​ധി​ക​യും എ​ത്തി.

മ​ല​യാ​ളം ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള 94-ാം പി​റ​ന്നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ​യാ​യി​രു​ന്നു. ക​ന്നി​മാ​സ​ത്തി​ലെ ചോ​തി​യാ​ണ് മ​ധു​വി​ന്‍റെ ജ​ന്മ​ന​ക്ഷ​ത്രം. ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ളു​മാ​യാ​ണു സു​രേ​ഷ് ഗോ​പി​യും ഭാ​ര്യ രാ​ധി​ക​യും തി​രു​വ​ന​ന്ത​പു​രം ഗൗ​രീ​ശ​പ​ട്ട​ത്തെ ശി​വ​ഭ​വ​നി​ലെ​ത്തി​യ​ത്. സു​രേ​ഷ് ഗോ​പി​യു​ടെ വ​ക​യാ​യി​രു​ന്നു പി​റ​ന്നാ​ൾ സ​ദ്യ. മ​ധു​വി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വും പ്ര​ശ​സ്ത സി​നി​മാ-​ക​ലാ​സം​വി​ധാ​യ​ക​നു​മാ​യ പ്രേ​മ​ച​ന്ദ്ര​ൻ വ​ലി​യ കാ​ൻ​വാ​സി​ൽ വ​ര​ച്ച മ​ധു​വി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​വും സു​രേ​ഷ് ഗോ​പി നി​ർ​വ​ഹി​ച്ചു.ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും സം​സ്ഥാ​ന സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ എം. ​ര​ഞ്ജി​ത്ത്, നി​ർ​മാ​താ​ക്ക​ളാ​യ ഭാ​വ​ചി​ത്ര ജ​യ​കു​മാ​ർ, ക​ല്ലി​യൂ​ർ ശ​ശി, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ പ്രേ​മ​ച​ന്ദ്ര​ൻ, മ​ധു​വി​ന്‍റെ മ​ക​ൾ ഉ​മ, അ​ന​ന്തി​ര​വ​ൻ കൃ​ഷ്‌​ണ​കു​മാ​ർ അ​ട​ക്ക​മു​ള്ള അ​ടു​ത്ത ബ​ന്ധു​ക്ക​ളും തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പാ​ലാ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ബി​ജു പു​ളി​ക്ക​ക​ണ്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

Tags : birthday NattuVishasham DistrictNews

Recent News

Corehub Up