x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നും​ഭാ​ഗം - ടി​ബി റോ​ഡി​ൽ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം നിയന്തണം വേണമെന്ന്

വെബ് ഡെസ്ക്
Published: October 13, 2026 01:04 AM IST | Updated: October 13, 2026 01:04 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം - ടി​ബി റോ​ഡി​ൽ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത്തി​ലു​ള്ള ഓ​ട്ടം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ. ര​ണ്ട് സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലൂ​ടെ ബ​സു​ക​ൾ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വേ​ഗ​ത്തി​ൽ പാ​യു​ന്ന​ത് വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി - മ​ണി​മ​ല റോ​ഡി​ൽ ബൈ​പ്പാ​സി​ന്‍റെ മേ​ൽ​പ്പാ​ല നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മ​ണി​മ​ല, ചേ​ന​പ്പാ​ടി, വി​ഴി​ക്ക​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ കു​ന്നും​ഭാ​ഗം - ടി​ബി റോ​ഡ് വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തോ​ടെ സാ​ധാ​ര​ണ വാ​ഹ​ന​ഗ​താ​ഗ​തം മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന റോ​ഡി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

പ​ല​പ്പോ​ഴും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ ബ​സ് വ​രു​ന്പോ​ൾ റോ​ഡി​ന്‍റെ ക​ട്ടിം​ഗി​ൽ നി​ന്ന് ചാ​ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ക​യും മ​ട​ങ്ങു​ക​യും ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കും വ​ർ​ധി​ക്കാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ൾ അ​മി​ത​വേ​ഗ​ത്തി​ൽ ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. ബ​സു​ക​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കാ​നും ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up