ചങ്ങരംകുളം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ കവരുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. എടപ്പാള്‍ അംശക്കച്ചേരിയില്‍ താമസിക്കുന്ന ചിറക്കല്‍ മുഹമ്മദ് കുട്ടിയുടെ മകന് ഇസ്മായിലിനെയാണ് (31) ചങ്ങരംകുളം എസ്ഐ ജിതിന് വാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട്ടുനിന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ നാലിന് രാത്രി 11.30ഓടെയാണ് സംഭവം. ചങ്ങരംകുളത്തുവച്ച് ബൈക്കിന് ലിഫ്റ്റ് ചോദിച്ച ചിയ്യാനൂര്‍ സ്വദേശി നൗഷാദിനെ പ്രതി ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. വാഹനം നിര്‍ത്താതെ ഏറെദൂരം സഞ്ചരിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കവരുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി. തുടര്‍ന്ന് നൗഷാദിനെ റോഡരികില്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.
ചങ്ങരംകുളം പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇസ്മായില്‍ വലയിലായത്. ഇയാള്‍ മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
Tags : Accused arrested Nattuvishesham Districtnews