പ്രതീകാത്മക ചിത്രം
കഠിനംകുളം : സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ കഠിനംകുളം പോലീസ് അറസ്റ്റു ചെയ്തു. കഠിനംകുളം മര്യനാട് അർത്തിയിൽ പുരയിടത്തിൽ മഹേഷ് (24) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഒന്പതിനു മര്യനാട് നിക്സൺ ജോസഫിന്റെ അബി കോട്ടേജിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണു മോഷണം പോയത്. പരാതിയെ തുടർന്ന് എസ്എച്ച്ഒ എം.എൽ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം സിസിടിവി കാമറ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ സ്കൂട്ടറുമായി പിടികൂടിയത്. സിപിഒമാരായ രാജേഷ് കുമാർ, സുരേഷ് കുമാർ, ഹാഷിം, ചന്ദ്രകാന്ത്, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.