x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ലി​നു മു​ന്നി​ലെ ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 4, 2026 12:20 AM IST | Updated: September 4, 2026 12:20 AM IST

ജി​സ്റ്റോ തോ​മ​സ്

തു​റ​വൂ​ർ: എ​ൽ​സി​സി ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​നു മു​ന്നി​ൽ ന​ട​ന്ന ആ​ക്ര​മ​ണ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. തു​റ​വൂ​ർ കാ​രേ​ത്തു​രു​ത്ത് വീ​ട്ടി​ൽ ജി​സ്റ്റോ തോ​മ​സാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഹോ​ട്ട​ലി​ൽ ആ​ഹാ​രം ക​ഴി​ക്കാ​ൻ എ​ത്തി​യ പ​രാ​തി​ക്കാ​ര​നെ മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രാ​തി​ക്കാ​ര​ന്‍റെ മൂ​ക്കി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു. കു​ത്തി​യ​തോ​ട് പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ന്നാം​പ്ര​തി ജി​സ്റ്റോ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് ജാ​മ്യം ല​ഭി​ക്കു​ക​യും ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച ജി​സ്റ്റോ ഒ​ളി​വി​ൽ പോ​വു​ക​യു​മാ​യി​രു​ന്നു . കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ജി​സ്റ്റോ. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി വി​ഷ്ണു പ്ര​ദീ​പി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് മ​ഞ്ജു ലാ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ ലി​ജി​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ പി.​ആ​ർ. രാ​ജീ​വ്, സി​പി ഒ ​മാ​രാ​യ സു​നി​ൽ ലാ​ൽ, ര​ജീ​ഷ് , അ​മ​ൽ​രാ​ജ്, ര​തീ​ഷ് എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം ഭാ​ഗ​ത്തു നി​ന്ന് ജി​സ്റ്റോ​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Accused arrested NattuVishasham DistrictNews

Recent News

Corehub Up