x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ ബാ​ങ്കി​ന് രാ​ജ്ഭാ​ഷാ കീ​ർ​ത്തി പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: September 19, 2026 02:26 AM IST | Updated: September 19, 2026 02:26 AM IST

ഇ​ന്ത്യ​ന്‍ ബാ​ങ്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ​ശി​വ് ബ​ജ്‌​റം​ഗ് സിം​ഗ് രാ​ജ്ഭാ​ഷാ കീ​ര്‍​ത്തി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങുന്നു.

തി​രു​വ​ന​ന്ത​പു​രം: മും​ബൈ​യി​ൽ ന​ട​ന്ന ആ​റാ​മ​ത് അ​ഖി​ലേ​ന്ത്യാ രാ​ജ്ഭാ​ഷാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഹി​ന്ദി ദി​വ​സ് ആ​ഘോ​ഷ​വേ​ള​യി​ൽ 2025-26 വ​ർ​ഷ​ത്തേ​ക്കു​ള്ള ’രാ​ജ്ഭാ​ഷ കീ​ർ​ത്തി പു​ര​സ്കാ​ര’​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​ങ്കി​ന് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു. രാ​ജ്ഭാ​ഷാ ന​ട​പ്പാ​ക്ക​ൽ മേ​ഖ​ല​യി​ലെ മി​ക​ച്ച​പ്ര​ക​ട​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും ഈ ​പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത്.

ന​വി മും​ബൈ​യി​ലെ സി​ഡ്കോ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ര​ണ്ട് ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​മാ​രാ​യ ബ​ന്ദി സ​ഞ്ജ​യ്കു​മാ​ർ, നി​ത്യാ​ന​ന്ദ് റാ​യ് എ​ന്നി​വ​രി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശി​വ് ബ​ജ്രം​ഗ് സിം​ഗ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
രാ​ജ്ഭാ​ഷാ സെ​ക്ര​ട്ട​റി അ​ൽ​സു​ലി ആ​ര്യ​യും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ബാ​ങ്ക് പ്ര​സി​ദ്ധീ​ക​രി​ച്ച ’മേ​ൻ ദി​ല്ലി ഹും’ ​എ​ന്ന കോ​ഫി ടേ​ബി​ൾ ബു​ക്കും പ്ര​കാ​ശ​നം ചെ​യ്തു.

Tags : District News Nattuvishesham Award Indian Bank

Recent News

Corehub Up