x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊണ്ടിവാഹനങ്ങൾ മാറ്റി; ഇനി പൊലിസ് സ്‌​റ്റേ​ഷ​ന്‍ ക്ലീ​ന്‍

വെബ് ഡെസ്ക്
Published: September 19, 2026 02:20 AM IST | Updated: September 19, 2026 02:20 AM IST

വെ​ള്ള​റ​ട പൊലിസ് സ്‌​റ്റേ​ഷ​നി​ല്‍ നിന്ന് തൊണ്ടി വാഹനങ്ങളെ പൊലിസ് ക്യാ​മ്പി​ലേ​ക്ക് നീ​ക്കം ചെ​യ്യു​ന്നു.

വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കു​ന്നു​കൂ​ടി​ക്കി​ട​ന്ന കി​ട​ന്ന തൊ​ണ്ടി വാ​ഹ​ന​ങ്ങ​ളെ 'പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ക്ലീ​ന്‍' പ​ദ്ധ​തി പ്ര​കാ​രം നീ​ക്കം ചെ​യ്തു.

പൊ​ലി​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം വാ​ഹ​ന​ങ്ങ​ളെ മ​ണ്ണു​മാ​ന്ത്രി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ടി​പ്പ​ര്‍ ലോ​റി​ക​ളി​ല്‍ ക​യ​റ്റി പൊ​ലി​സ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ര​ണ്ട് ദി​വ​സം കൊ​ണ്ടാ​ണ് വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. വെ​ള്ള​റ​ട സ്‌​റ്റേ​ഷ​ന്‍ പ​രി​സ​രം തൊ​ണ്ടി വാ​ഹ​ന​ങ്ങ​ളെ കൊ​ണ്ട് കു​മി​ഞ്ഞു​കൂ​ടി പ​രാ​തി​ക്കാ​ര്‍​ക്ക് പോ​ലും നി​ന്നു​തി​രി​യാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ് ന​ട​പ​ടി.

ഓ​രോ വാ​ഹ​ന​ത്തി​ന്‍റെ​യും പേ​രു​വി​വ​ര​ങ്ങ​ള്‍, കേ​സി​ന്‍റെ ന​മ്പ​ര്‍ എ​ല്ലാം ര​ജി​സ്റ്റ​റി​ലും വാ​ഹ​ന​ങ്ങ​ളി​ലും ടാ​ഗ് ചെ​യ്താ​ണ് വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്ന് മാ​റ്റി​യ​ത്. കേ​സു​ക​ള്‍ വി​ധി​യാ​കു​ന്ന മു​റ​യ്ക്ക് ഉ​ട​മ​യ്ക്ക് കൈ​മാ​റേ​ണ്ട​താ​ണെ​ങ്കി​ല്‍ വെ​ള്ള​റ​ട പൊ​ലി​സ് സ്‌​റ്റേ​ഷ​നെ സ​മീ​പി​ച്ച ശേ​ഷം എ.​ആ​ര്‍ ക്യാ​മ്പി​ല്‍ പോ​യി അ​വി​ടു​ന്ന് വാ​ഹ​നം ഉ​ട​മ​യ്ക്ക് കൈ​വ​ശ​പ്പെ​ടു​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​മു​ണ്ട്.

ഇ​തെ​ല്ലാ​വി​വ​ര​ങ്ങ​ളും ര​ജി​സ്റ്റ​റി​ലും ക​മ്പ്യൂ​ട്ട​റി​ലും വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്ന് നീ​ക്കം ചെ​യ്ത​ത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍, എ​സ്.​ഐ മ​നോ​ജ്, റൈ​റ്റ​ര്‍ ക്രി​സ്റ്റ​ഫ​ര്‍, സി​വി​ല്‍ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഖി​ലേ​ഷ്, ദീ​ബു, പ്ര​ണ​വ, എ​സ്.​വി​ജ​യ​ന്‍, സ്മി​ജു, അ​നി, ഷാ​ജു തു​ട​ങ്ങി നി​ര​വ​ധി പൊ​ലി​സു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളെ ഇ​വി​ടെ​നി​ന്ന് സു​ര​ക്ഷി​ത​മാ​യി ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.

Tags : District News Nattuvishesham Seized vehicles Police station

Recent News

Corehub Up