ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളിയിൽ നടത്തിയ ഭക്ഷ്യ സുരക്ഷാ സെമിനാർ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: കാറ്ററിംഗ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസോസിയേഷൻ കൃത്യമായ ഇടപെടൽ നടത്തണമെന്ന് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളിയിൽ നടത്തിയ ഭക്ഷ്യ സുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേഖല ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്ക് കൂട്ടായ പരിഹാരം കാണുകയാണ് വേണ്ടത്. ഈ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ അസോസിയേഷൻ മുൻകൈയെടുക്കുകയാണെങ്കിൽ എല്ലാവിധ പിന്തുണയും നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
എകെസിഎ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ. പോൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് മാധവശേരി, സംസ്ഥാന സെക്രട്ടറി എം.കെ. ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു പൂവേലി, സംസ്ഥാന ഭരണസമിതിയംഗം പി.വി. മാത്യു, ജോസ് ഫിലിപ്പ്, ജില്ലാ ട്രഷറർ സെബാസ്റ്റ്യൻ ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് റെജി എബ്രഹാം, ജില്ലാ സെക്രട്ടറി ടി.കെ. കുഞ്ഞുമോൻ, ജില്ലാ ജനറൽ സെക്രട്ടറി ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. തെരേസ്ലിൻ ലൂയിസ് ക്ലാസ് എടുത്തു. മേഖല പ്രസിഡന്റുമാരായ സി.ഡി. ജോർജ്, ദീപു വി. നായർ, ബിനോയ് എബ്രഹാം, ആന്റണി കുന്നുംപുറം, സണ്ണി ഡൊമിനിക്ക്, ഡോണി മാത്യു, റോബിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.
28, 29 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയിൽ ഭക്ഷ്യ സുരക്ഷാ സെമിനാർ നടത്തിയത്.
Tags : NattuVishesham.DistricteNews