നെയ്യാറ്റിന്‍കര ഗവ. ആയുര്‍വേദ ആശുപത്രിയിലെ പുതിയ എക്സ്റേ യൂണിറ്റ് ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ നിര്‍വഹിക്കുന്നു.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ കീഴിലുള്ള ഗവ. ആയുർവേദ ആശുപത്രിയിലെ പുതിയ എക്സ്-റേ യൂണിറ്റ് ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര് ഹീബ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ.കെ ഷിബു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു രാജേഷ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്.വി വിജയബോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എസ് സജീവ് കുമാര്‍, കൗണ്‍സിലര്‍മാരായ പി. മായ, ആര്.എസ് ദേവശ്രീ, ആശുപത്രി അധികൃതര്‍ എന്നിവര്‍ സംബന്ധിച്ചു.