ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ് കെട്ടിടം.
തത്തമംഗലം: ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബിന്റെ തത്തമംഗലം ബംഗ്ലാപറമ്പിലുള്ള ഓഫീസ് മന്ദിരം ഇന്നുച്ചക്ക് രണ്ടിന് നെഹ്റു ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ കെ.സി. പ്രീത് അധ്യക്ഷത വഹിക്കും.
ക്ലബിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ഗ്രീൻഫീൽഡ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിക്കും. മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി, മുൻ എംഎൽഎമാരായ കെ. അച്യുതൻ, കെ.എ. ചന്ദ്രൻ, ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാൻ ആർ. ബാബു, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്, ചിറ്റൂർ- തത്തമംഗലം നഗരസഭാ പ്രതിപക്ഷ നേതാവ് ജയിൻ ഹില്ലാരിയോസ്, പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് എ. അബ്ദുൽ റാഷി, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പി. ഉദയൻ, നബാർഡ് ഡിഡിഎം കവിതാ റാം, കൃഷി ജോയിന്റ് ഡയറക്ടർ എസ്. ആറുമുഖപ്രസാദ്, ചിറ്റൂർ കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് കെ. ഗോപാലസ്വാമി, ചിറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. ശേഖരനുണ്ണി, പെരുവമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. മോഹനൻ, ചിറ്റൂർ-തത്തമംഗലം നഗരസഭാ കൗൺസിലർമാരായ കെ.എ. ഷീബ, ആതിര യേശു തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
ഈവർഷംമുതൽ ജില്ലയിലെ മികച്ച കർഷകനെ ആദരിക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. നല്ലേപ്പിള്ളിയിലെ സമ്മിശ്ര കർഷകൻ സ്ക്കറിയപിള്ളയ്ക്കാണ് ഇത്തവണത്തെ പുരസ്കാരം.
മൊമന്റോയും 10,001 രൂപ കാഷ് അവാർഡും മന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കുമെന്നു സ്വാഗതസംഘം ചെയർമാൻ കെ.സി. പ്രീത്, ജനറൽ കൺവീനർ സനു എം. സനോജ്, ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് ചീഫ് കോ- ഓഡിനേറ്റർ പി.ആർ. പ്രജയ്, ക്ലബ് സിഇഒ എൻ. ദിനേഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.