x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വും കാ​മു​കി​യും അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 4, 2026 11:46 AM IST | Updated: August 4, 2026 11:46 AM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വും കാ​മു​കി​യും അ​റ​സ്റ്റി​ൽ. റ​ഹീ​മാ​ബാ​ദ് സ്വ​ദേ​ശി ഉ​മേ​ന്ദ്ര പ്ര​താ​പ് സിം​ഗ് (31), കാ​മു​കി ആ​ര​തി വ​ർ​മ (31) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ അ​ഞ്ജ​ലി സിം​ഗ് (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഞ്ജ​ലി​യെ കാ​ണാ​നി​ല്ലെ​ന്ന് ഉ​മേ​ന്ദ്ര ത​ന്നെ​യാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഗോ​മ​തി ന​ദി​യി​ൽ​നി​ന്ന് അ​ഞ്ജ​ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് അ​ഞ്ജ​ലി​യു​ടെ സ​ഹോ​ദ​ര​ൻ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണു കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ഉ​മേ​ന്ദ്ര​യ്ക്ക് ആ​ര​തി​യു​മാ​യു​ള്ള അ​വി​ഹി​ത ബ​ന്ധം അ​ഞ്ജ​ലി ചോ​ദ്യം ചെ​യ്ത​താ​ണു കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് അ​ഞ്ജ​ലി​യെ ശ്വാ​സം മു​ട്ടി​ച്ചും ക​ഴു​ത്ത് ഞെ​രി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ കൊ​ണ്ടു​പോ​യി ഗോ​മ​തി ന​ദി​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

അ​ഞ്ജ​ലി പി​ണ​ങ്ങി​പ്പോ​യ​താ​ണെ​ന്നു വ​രു​ത്തി​തീ​ർ​ക്കാ​നാ​യി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​മേ​ന്ദ്ര ആ​ര​തി​ക്കു കൈ​മാ​റു​ക​യും ചെ​യ്തു. ഉ​മേ​ന്ദ്ര​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ര​തി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ​നി​ന്നു കൊ​ല്ല​പ്പെ​ട്ട അ​ഞ്ജ​ലി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

 

Tags : Deepika BreakingNews Crime Police Arrest

Recent News

Corehub Up