x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ക​വ​ർ​ച്ച; മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ മോ​ഷ്ടാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 4, 2026 06:13 AM IST | Updated: August 4, 2026 06:14 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഗൃ​ഹ​നാ​ഥ​ന്‍റെക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് 15 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി രാ​ജ്മോ​ഹ​നാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വീ​ട് വാ​ട​ക​യ്ക്ക് നോ​ക്കാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി​യാ​യി​രു​ന്നു ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. 

കൈ​ത​വ​ന ക​ണി​യാ​കു​ളം അ​പ​ർ​ണ​യി​ൽ സു​ദ​ർ​ശ​ന്‍റെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ ഒ​രു നി​ല വാ​ട​ക​യ്ക്ക് കൊ​ടു​ക്കാ​നാ​യി സു​ദ​ർ​ശ​ൻ ന​ൽ​കി​യ പ​ര​സ്യം ക​ണ്ടാ​ണ് മോ​ഷ്ടാ​വ് ഇ​വി​ടെ​യെ​ത്തി​യ​ത്. വീ​ടി​ന്‍റെ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചു​നി​ൽ​ക്കു​ന്ന​തി​നി​ടെ സു​ദ​ർ​ശ​ന്‍റെ മു​ഖ​ത്തേ​ക്ക് ഇ​യാ​ൾ മു​ള​കു​പൊ​ടി എ​റി​യു​ക​യാ​യി​രു​ന്നു.

ഇ​ത് ക​ണ്ട് അ​ടു​ക്ക​ള​യി​ൽ നി​ന്ന് ഓ​ടി​യെ​ത്തി​യ സു​ദ​ർ​ശ​ന്‍റെ ഭാ​ര്യ​യു​ടെ വാ​യി​ൽ തു​ണി​തി​രു​കി​യ ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. വീ​ട് വാ​ട​ക​യ്ക്ക് വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​ദ​ർ​ശ​നെ വി​ളി​ച്ച ഫോ​ൺ കോ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പൂ​ർ​ണ​മാ​യി ശേ​ഖ​രി​ച്ചു. 

ഇ​തി​ൽ നി​ന്നാ​ണ് മു​മ്പും കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള രാ​ജ്മോ​ഹ​ൻ സു​ദ​ർ​ശ​നെ വി​ളി​ച്ചി​രു​ന്നു എ​ന്ന വി​വ​രം വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സം​ഭ​വം ന​ട​ന്ന് മൂ​ന്ന് മ​ണി​ക്കൂ​റി​നു​ശേ​ഷം പ്ര​തി പി​ടി​യി​ലാ​യ​ത്.

Tags : Theft Case Arrest Alappuzha Accused Arrest

Recent News

Corehub Up