സി.പി. ജോൺ
പാലക്കാട്: സ്വകാര്യബസ് മേഖല അനുഭവിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘടന സർക്കാരിനു മുന്നിൽ സമർപ്പിച്ച നിവേദനങ്ങൾ ഗൗരവത്തോടെ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജോണ്സണ് പടമാടൻ അധ്യക്ഷനായിരുന്നു.
എംഎൽഎമാരായ രമേഷ് പിഷാരടി, പി. മമ്മിക്കുട്ടി, പി.പി. സുമോദ് എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽദാസ്, പി.കെ. ശശി, കെ. അപ്പു, എ.സി. കൃഷ്ണൻ, കെ.സി. ജയപാലൻ, ശ്രീകുമാർ, കെ.കെ. സത്യൻ, കെ.ഐ. ബഷീർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളെ തെരഞ്ഞെടുത്തു
പാലക്കാട്: കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി കെ.എ. നജീബിനെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി ഗോകുലം ഗോകുൽദാസിനെയും തെരഞ്ഞെടുത്തു.
മുജീബ് റഹ്മാൻ-ട്രഷറർ, ബാലകൃഷ്ണൻ കുറുവത്ത്, കെ. രാധാകൃഷ്ണൻ, നാസർ ആലപ്പുഴ, പ്രദീപൻ കോഴിക്കോട്, യൂനസ് അലി മലപ്പുറം-സംസ്ഥാന സെക്രട്ടറിമാർ, കെ.ഐ. ബഷീർ, കെ.ബി. സുരേഷ്കുമാർ, തുളസി കോഴിക്കോട്, കൃഷ്ണ കിഷോർ, കുര്യൻ ആലപ്പുഴ-വൈസ് പ്രസിഡന്റുമാർ, ആർ. ജോണ്സണ് പടമാടൻ- ചീഫ് കോ-ഓർഡിനേറ്റർ), ടി. ശ്രീകുമാർ-കോ-ഓർഡിനേറ്റർ.
Tags :