x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​ക്ക് പി​ന്നി​ൽ സ്‌​കൂ​ട്ട​ർ ഇ​ടി​ച്ചു; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം 

വെബ് ഡെസ്ക്
Published: August 4, 2026 03:34 AM IST | Updated: August 4, 2026 03:46 AM IST

പാ​ലാ പൊ​ൻ​കു​ന്നം റോ​ഡി​ൽ പൈ​ക​യി​ൽ അപകടത്തിൽപ്പെട്ട ലോറിയും സ്കൂ​ട്ട​റും

കോ​ട്ട​യം: പാ​ലാ പൊ​ൻ​കു​ന്നം റോ​ഡി​ൽ പൈ​ക​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്നത​ടി​ലോ​റി​ക്ക് പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​വാ​ലം സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത് ലാ​ൽ (28), നി​ധി​ൻ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​വാ​ലം സ്വ​ദേ​ശി മ​നീ​ഷി​നെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ പാ​ലാ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്ന് പേ​രും കു​മ്പാ​നി​യി​ലെ ക്രെ​യി​ൻ സ​ർ​വീ​സ് സ്ഥാ​പ​ന​ത്തി​ലെ ഓ​പ്പ​റേ​റ്റ​ർ​മാ​രാ​ണ്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ മൂ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Tags : Accident Scooter Lorry Collision TragicDeath RoadAccident

Recent News

Corehub Up