സുപ്രീം കോടതി
ന്യൂഡൽഹി: റോഡുകൾ എവിടെയുണ്ടോ അവിടെയെല്ലാം കാൽനടയാത്രക്കാർക്കായി കൈയേറ്റങ്ങളില്ലാത്ത പ്രത്യേക സുരക്ഷിതപാതകൾ ഉറപ്പാക്കണമെന്നു കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം.
വലിയ സാമ്പത്തികച്ചെലവോ നിർമാണപ്രവർത്തനങ്ങളോ ഇല്ലാതെതന്നെ കാൽനടയാത്രക്കാർക്കുള്ള വഴി കൃത്യമായി തരംതിരിക്കാനും അവിടെ വാഹനങ്ങൾ കയറുന്നതും കൈയേറ്റങ്ങൾ നടക്കുന്നത് തടയാനും ബന്ധപ്പെട്ട അധികാരികൾക്കു നിർദേശം നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
നടപ്പാതകളായി നീക്കിവച്ചിരിക്കുന്ന സ്ഥലം അനധികൃതമായി കൈയേറിയിട്ടില്ലെന്ന് ഉറപ്പാക്കി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകിയത്.
Tags : Footpaths SupremeCourt Pedestrians Deepika DeepikaNewspaper BreakingNews NewsUpdate Headlines