x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷായ്‌ക്കെതിരേ കടുപ്പിച്ച് പ്രതിപക്ഷം; ബഹളത്തിനിടെ ബില്ലുകള്‍ പാസാക്കി

ജോ​​​​ര്‍ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ല്‍
Published: August 4, 2026 01:15 AM IST | Updated: August 4, 2026 01:15 AM IST

ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വിളിച്ചുചേർത്ത ഇ​ന്ത്യാ സ​ഖ്യ​ം നേതാക്കളുടെ യോ​ഗ​ത്തിൽ ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​

ന്യൂ​​​​ഡ​​​​ല്‍ഹി: വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​പാ​​​​ര്‍ല​​​​മെ​​​​ന്‍റി​​​​ല്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ല്‍ ലോ​​​​ക്‌​​​​സ​​​​ഭ​​​​യും രാ​​​​ജ്യ​​​​സ​​​​ഭ​​​​യും വീ​​​​ണ്ടും പ്ര​​​​ക്ഷു​​​​ബ്‌​​​​ധമാ​​​​യി. ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ പൂ​​​​ര്‍ണ​​​​മാ​​​​യി സ്തം​​​​ഭി​​​​ച്ച ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​നു ചേ​​​​ര്‍ന്ന​​​​പ്പോ​​​​ഴും തു​​​​ട​​​​ര്‍ന്ന പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ലും രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലും ഓ​​​​രോ ബി​​​​ല്ലു​​​​ക​​​​ള്‍ ച​​​​ര്‍ച്ച​​​​യി​​​​ല്ലാ​​​​തെ ഗി​​​​ല്ല​​​​റ്റി​​​​ന്‍ ചെ​​​​യ്തു പാ​​​​സാ​​​​ക്കി.

വി​​​​വാ​​​​ദ എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ നാ​​​ളെ ച​​​​ര്‍ച്ച കൂ​​​​ടാ​​​​തെ പാ​​​​സാ​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്. പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​റ​​​​പ്പാ​​​​യ​​​​തി​​​​നാ​​​​ല്‍ വി​​​​വാ​​​​ദ ബി​​​​ല്ലി​​​​ന്മേ​​​​ല്‍ വി​​​​ശ​​​​ദ ച​​​​ര്‍ച്ച ഒ​​​​ഴി​​​​വാ​​​​ക്കി മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ല്‍ ഗി​​​​ല്ല​​​​റ്റി​​​​ന്‍ ചെ​​​​യ്തു പാ​​​​സാ​​​​ക്കാ​​​​മെ​​​​ന്നാ​​​​ണു കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ല്‍. ജൂ​​​​ലൈ 20ന് ​​​​ആ​​​​രം​​​​ഭി​​​​ച്ച പാ​​​​ര്‍ല​​​​മെ​​​​ന്‍റി​​​ന്‍റെ വ​​​​ര്‍ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം ഈ​​​ മാ​​​സം 13 വ​​​​രെ തു​​​​ട​​​​രും.

അ​​​തേ​​​സ​​​മ​​​യം, ബി​​​​ഹാ​​​​ര്‍, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ല്‍ ബി​​​​ജെ​​​​പി​​​​ക്കേ​​​​റ്റ ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ അ​​​​മി​​​​ത് ഷാ​​​​യ്‌​​​​ക്കെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം പ്ര​​​​തി​​​​പ​​​​ക്ഷം ഇ​​​​ന്നു​​​​മു​​​​ത​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി​​​​യേ​​​​ക്കും.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം 34ല്‍നി​​​​ന്ന് 38 ആ​​​​യി ഉ​​​​യ​​​​ര്‍ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ബി​​​​ല്‍ ലോ​​​​ക്സ​​​​ഭ​​​​യി​​​​ലും നാ​​​​മ​​​​മാ​​​​ത്ര, ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം (എം​​​​എ​​​​സ്എം​​​​ഇ) സം​​​​രം​​​​ഭ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലും ശ​​​​ബ്‌​​​ദ​​​​വോ​​​​ട്ടോ​​​​ടെ പാ​​​​സാ​​​​ക്കി. പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​രു​​​​ടെ തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യ മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു ബി​​​​ല്ലു​​​​ക​​​​ള്‍ പാ​​​​സാ​​​​ക്കി​​​​യ​​​​ത്. ബി​​​​ല്ലു​​​​ക​​​​ള്‍ പാ​​​​സാ​​​​യ​​​​താ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​യു​​​​ട​​​​ന്‍ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ പി​​​​രി​​​​ഞ്ഞു. തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യ മൂ​​​​ന്നാം ആ​​​​ഴ്ച​​​​യി​​​​ലും പ്ര​​​​തി​​​​പ​​​​ക്ഷം പ്ര​​​​തി​​​​ഷേ​​​​ധം തു​​​​ട​​​​ര്‍ന്നി​​​​ട്ടും അ​​​​മി​​​​ത് ഷാ ​​​​പാ​​​​ര്‍ല​​​​മെ​​​​ന്‍റി​​​ല്‍ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ മേ​​​​യി​​​​ലെ ഓ​​​​ര്‍ഡി​​​​ന​​​​ന്‍സി​​​​നു പ​​​​ക​​​​ര​​​​മാ​​​​യി കൊ​​​​ണ്ടു​​​​വ​​​​ന്ന സു​​​​പ്രീം​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലാ​​​ണു ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ ച​​​​ര്‍ച്ച കൂ​​​​ടാ​​​​തെ പാ​​​​സാ​​​​ക്കി​​​​യ​​​​ത്. കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ വ​​​​ര്‍ധി​​​​ക്കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ഓ​​​​ര്‍ഡി​​​​ന​​​​ന്‍സും അ​​​​തി​​​​നു പ​​​​ക​​​​ര​​​​മാ​​​​യു​​​​ള്ള ബി​​​​ല്ലു​​​​മെ​​​​ന്ന് ബി​​​​ല്ല​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച നി​​​​യ​​​​മ​​​​മ​​​​ന്ത്രി അ​​​​ര്‍ജു​​​​ന്‍ റാം ​​​​മേ​​​​ഘ്‌​​​​വാ​​​​ള്‍ പ​​​​റ​​​​ഞ്ഞു. ചീ​​​​ഫ്ജ​​​​സ്റ്റീ​​​​സി​​​​നെ കൂ​​​​ടാ​​​​തെ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം 33ല്‍നി​​​​ന്ന് 37ലേ​​​​ക്ക് ഉ​​​​യ​​​​രും.

എം​​​​എ​​​​സ്എം​​​​ഇ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള ബി​​​​ല്‍ രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലും ച​​​​ര്‍ച്ച കൂ​​​​ടാ​​​​തെ​​​​യാ​​​​ണു പാ​​​​സാ​​​​ക്കി​​​​യ​​​​ത്. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി നി​​​​തി​​​​ന്‍ റാം ​​​​മാ​​​​ന്‍ജി​​​​യാ​​​​ണു ബി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​തി​​​​നി​​​​ടെ, ബാ​​​​ങ്കേ​​​​ഴ്‌​​​​സ് ബു​​​​ക്‌​​​​സ് എ​​​​വി​​​​ഡ​​​​ന്‍സ് ബി​​​​ല്‍- 2026 ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ര്‍മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ന്‍ ലോ​​​​ക്സ​​​​ഭ​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഇ​​​​ന്ത്യ​​​​ന്‍ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്ക​​​​ല്‍ ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ട് ബി​​​​ല്‍- 2026 സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്‌​​​​സ് ആ​​​​ന്‍ഡ് പ്രോ​​​​ഗ്രാം ഇം​​​​പ്ലി​​​​മെ​​​​ന്‍റേ​​​​ഷ​​​​ന്‍ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ സ്വ​​​​ത​​​​ന്ത്ര ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള സ​​​​ഹ​​​​മ​​​​ന്ത്രി റാ​​​​വു ഇ​​​​ന്ദ​​​​ര്‍ജി​​​​ത് സിം​​​​ഗും ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

Tags : Opposition AmitShah Bills Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up