കോട്ടയം കാരാപ്പുഴയിലെ വെള്ളം കയറിയ വീടിന് മുന്നില്‍ പാതി മുങ്ങിയ കാര്‍. -ദീപിക.
കോട്ടയം: വേമ്പനാട്ടുകായല്‍ വെള്ളം ഉള്‍ക്കൊള്ളനാകാത്ത നിലയിലായതോടെ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ രൂക്ഷമായ വെള്ളക്കെട്ടും വെള്ളമൊഴുകിയിറങ്ങാന് കാലതാമസവും.
ഇതോടെ പ്രളയജലം ഒഴുകിമാറാന്‍ ദിവസങ്ങളെടുത്തേക്കും. കടല്‍ വലിയ തോതില്‍ പ്രക്ഷുബ്ധവുമാണ്. രണ്ടു ദിവസം കഴിഞ്ഞാല്‍ കടൽ, വെള്ളം എടുത്തുതുടങ്ങും. ഇതോടെ മാത്രമേ പടിഞ്ഞാറന്‍ മേഖലയിലെ വെള്ളം പൂര്‍ണമായും ഇറങ്ങുകയുള്ളൂ.
തോട്ടപ്പള്ളി സ്പില്‍ വേയിലെ പൊഴി മുറിക്കാന്‍ താമസിച്ചതു കടലിലേക്കുള്ള വെള്ളമൊഴുക്ക് തടസത്തിനു കാരണമായി. കഴിഞ്ഞ ദിവസമാണു പൊഴി മുറിച്ചത്. മേയ് അവസാനമോ ജൂണ്‍ ആദ്യമോ മുറിക്കേണ്ട പൊഴിയായിരുന്നു. ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല.
ചെളിയും എക്കലും അടിഞ്ഞ് വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി കുറഞ്ഞു. 2617.5 മില്യൺ ക്യുബിക് മീറ്ററില്‍ നിന്നും 387.87 മില്യൺ ക്യുബിക് മീറ്ററായിട്ടാണു കുറഞ്ഞതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നദിതീരങ്ങളിലെ മണ്‍തിട്ടകളും വെള്ളം ഒഴുകിനീങ്ങാന്‍ തടസമുണ്ടാകുന്നുണ്ട്. എക്കലും ചെളിയും കായലിന്റെ പലഭാഗത്തും ചെറുതുരുത്തുപോലെ രൂപപ്പെട്ടിരിക്കുകയാണ്.
Tags : Backwaters RoughSeas WaterReceding Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash