Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoughSeas

കടല്‍ പ്രക്ഷുബ്ധം, കായലില്‍ തടസങ്ങള്‍, വെള്ളമിറങ്ങാന്‍ താമസം

കോ​ട്ട​യം: വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ വെ​ള്ളം ഉ​ള്‍ക്കൊ​ള്ള​നാ​കാ​ത്ത നി​ല​യി​ലായ​തോ​ടെ കോ​ട്ട​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടും വെ​ള്ള​മൊ​ഴു​കി​യി​റ​ങ്ങാ​ന്‍ കാ​ല​താ​മ​സ​വും.

ഇ​തോ​ടെ പ്ര​ള​യജ​ലം ഒ​ഴു​കി​മാ​റാ​ന്‍ ദി​വ​സ​ങ്ങ​ളെ​ടു​ത്തേ​ക്കും. ക​ട​ല്‍ വ​ലി​യ തോ​തി​ല്‍ പ്ര​ക്ഷു​ബ്ധവു​മാ​ണ്. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ ക​ട​ൽ, വെ​ള്ളം എ​ടു​ത്തുതു​ട​ങ്ങും. ഇ​തോ​ടെ മാ​ത്ര​മേ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ വെ​ള്ളം പൂ​ര്‍ണ​മാ​യും ഇ​റ​ങ്ങു​ക​യു​ള്ളൂ.

തോ​ട്ട​പ്പ​ള്ളി സ്പി​ല്‍ വേ​യി​ലെ പൊ​ഴി മു​റി​ക്കാ​ന്‍ താ​മ​സി​ച്ച​തു ക​ട​ലി​ലേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു പൊ​ഴി​ മു​റി​ച്ച​ത്. മേ​യ് അ​വ​സാ​ന​മോ ജൂ​ണ്‍ ആ​ദ്യ​മോ മു​റി​ക്കേ​ണ്ട പൊ​ഴി​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ര്‍ത്താ​ന്‍ അ​ധി​കാ​രി​ക​ള്‍ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.

ചെ​ളി​യും എ​ക്ക​ലും അ​ടി​ഞ്ഞ് വെ​ള്ളം ഉ​ള്‍ക്കൊ​ള്ളാ​നു​ള്ള ശേ​ഷി കു​റ​ഞ്ഞു. 2617.5 മി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ല്‍ നി​ന്നും 387.87 മി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റാ​യി​ട്ടാ​ണു കു​റ​ഞ്ഞ​തെ​ന്നാ​ണ് പ​ഠ​ന റി​പ്പോ​ര്‍ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.

ന​ദി​തീ​ര​ങ്ങ​ളി​ലെ മ​ണ്‍തി​ട്ട​ക​ളും വെ​ള്ളം ഒ​ഴു​കിനീ​ങ്ങാ​ന്‍ ത​ട​സ​മു​ണ്ടാ​കു​ന്നു​ണ്ട്. എ​ക്ക​ലും ചെ​ളി​യും കാ​യ​ലി​ന്‍റെ പ​ല​ഭാ​ഗ​ത്തും ചെ​റു​തു​രു​ത്തു​പോ​ലെ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up