x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീവ്രമഴ ഇന്നും 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വെബ്ഡെസ്ക്
Published: August 4, 2026 12:00 AM IST | Updated: August 4, 2026 12:13 AM IST

പ്രതീകാത്മക ചിത്രം

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് തീ​​വ്ര​​മ​​ഴ തു​​ട​​രും. ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ ഇ​​ന്നും ക​​ന​​ത്ത​​തോ അ​​ത്യ​​ന്തം ക​​ന​​ത്ത​​തോ ആ​​യ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ണ്ട്.

12 ജി​​ല്ല​​ക​​ളി​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടും ര​​ണ്ടു ജി​​ല്ല​​ക​​ളി​​ൽ യെ​​ല്ലോ അ​​ല​​ർ​​ട്ടും പ്ര​​ഖ്യാ​​പി​​ച്ചു.​​തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം ജി​​ല്ല​​ക​​ളി​​ൽ യെ​​ല്ലോ അ​​ല​​ർ​​ട്ടും മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടു​​മാ​​ണ്.

തി​​രു​​വ​​ന​​ന്ത​​പു​​രം കൊ​​ല്ലം ജി​​ല്ല​​ക​​ളി​​ൽ 24 മ​​ണി​​ക്കൂ​​റി​​ൽ ഏ​​ഴ് മു​​ത​​ൽ 11 സെ​​ന്‍റി​​മീ​​റ്റ​​ർ വ​​രെ​​യു​​ള്ള ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്കും മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ 20 സെ​​ന്‍റി​​മീ​​റ്റ​​റി​​നു മു​​ക​​ളി​​ലു​​ള്ള തീ​​വ്രമ​​ഴ​​യ്ക്കു​​മാ​​ണ് സാ​​ധ്യ​​ത.

പ്ര​​ള​​യ​​സാ​​ധ്യ​​താ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി അ​​റി​​യി​​ച്ചു. ദി​​വ​​സ​​ങ്ങ​​ളാ​​യി സം​​സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്ന തീ​​വ്ര മ​​ഴ​​യ്ക്ക് നാ​​ളെ​​യോ​​ടെ താ​​ത്കാലിക ശ​​മ​​ന​​മാ​​കു​​മെ​​ന്നാണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രത്തിന്‍റെ നിഗമനം.

മണർകാട്ട് യുവാവിനെ കാണാതായി

മ​ണ​ർ​കാ​ട്: വെ​ള്ള​ക്കെ​ട്ടി​ൽ യു​വാ​വി​നെ കാ​ണാ​താ​യി. പ​റ​മ്പു​ക​ര പാ​ലൂ​പ​റ​മ്പി​ൽ പി.​എ​സ്. ശ​ര​ണിനെയാ​ണ് (36) കാ​ണാ​തായത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ ശ​ര​ണി​ന്‍റെ വീ​ടി​രി​ക്കു​ന്ന ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ​യി​ൽ വാ​ട്ട​ർ ടാ​ങ്ക് ഒ​ഴു​കി​പ്പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെട്ട ശ​ര​ൺ ഇ​തു പി​ടി​ക്കാ​ൻവേ​ണ്ടി​യാ​ണ് വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​ത്. നീ​ന്ത​ൽ അ​റി​യാ​വു​ന്ന ഇ​ദ്ദേ​ഹം ടാ​ങ്കി​നു പി​ന്നാ​ലെ പോ​യെ​ങ്കി​ലും മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

 

K-Rail Survey

അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

അ​യ​ര്‍ക്കു​ന്നം(കോട്ടയം): ആ​റു​മാ​നൂ​രി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ചു. മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​മാ​യ ആ​റു​മാ​നൂ​ര്‍ മൂ​ഴി​ക്ക​ല്‍ ക​ട​വ് പു​ളി​ഞ്ചോ​ട് ഭാ​ഗ​ത്തു​കൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ആ​റു​മാ​നൂ​ര്‍ സ്വ​ദേ​ശി അ​ഴി​യാ​ത്ത് ജി​ന്‍റോ മാ​ത്യു(43) ആ​ണു മ​രി​ച്ച​ത്. ഇന്നലെ രാ​വി​ലെ 11നു ​വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​മ്പോ​ഴാ​ണു വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ​ത്.

ഏ​റെ​നേ​ര​മാ​യി​ട്ടും ജി​ന്‍റോ​യെ കാ​ണാ​താ​യ​തോ​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ തി​ര​ക്കി ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വെ​ള്ള​ത്തി​ല്‍ വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന് മ​ണ​ര്‍കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഡ്രൈ​വ​റാ​യി​രു​ന്ന ജി​ന്‍റോ അ​വി​വാ​ഹി​ത​നാ​ണ്. പി​താ​വ്: പ​രേ​ത​നാ​യ മാ​ത്യു, അമ്മ: ക്ലാ​ര​മ്മ. സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​ജി, ആ​ന്‍സി.

Tags : OrangeAlert HeavyRain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up