x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ​യി​ല്‍ വി​ഗ്ര​ഹ നി​മ​ജ്ജ​ന​ത്തി​നി​റ​ങ്ങി​യ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: September 21, 2026 03:21 AM IST | Updated: September 21, 2026 03:21 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: ഗ​ണേ​ശോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യ വി​ഗ്ര​ഹ നി​മ​ഞ്ജ​ന​ത്തി​നി​ടെ മും​ബൈ ജോ​ഗേ​ശ്വ​രി​യി​ലെ ശ്യാം ​ന​ഗ​ര്‍ ത​ടാ​ക​ത്തി​ന് സ​മീ​പം കൃ​ത്രി​മ കു​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ 19-കാ​ര​ന്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. തൊ​ഴി​ലാ​ളി​യാ​യ രോ​ഹി​ത് ഭീ​മു രാ​ത്തോ​ഡ് ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. 

ത​ടാ​ക​ക്ക​ര​യി​ല്‍ നി​ര്‍​മി​ച്ച അ​ഞ്ച് കൃ​ത്രി​മ നി​മ​ഞ്ജ​ന കു​ള​ങ്ങ​ളി​ല്‍ നാ​ലെ​ണ്ണം അ​ര്‍​ധ​രാ​ത്രി​യോ​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് അ​ട​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ലൊ​ന്നി​ലേ​ക്ക് രോ​ഹി​ത് പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ട്രോ​മ കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ പൊ​ലി​സും ബി​എം​സി അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച മും​ബൈ​യി​ലു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ വൈ​ദ്യു​താ​ഘാ​ത ദു​ര​ന്ത​മാ​ണി​ത്. ലാ​ല്‍​ബാ​ഗ് ഏ​രി​യ​യി​ലെ ഗ​ണേ​ശ പ​ന്ത​ലി​ന് സ​മീ​പം ക്യൂ​വി​ല്‍ നി​ന്ന എ​ട്ടു​വ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ക്കു​ക​യും നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. 

Tags : Electrocuted GaneshIdol Mumbai LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up