മുഖ്യമന്ത്രി വി.ഡി സതീശൻ, വിദർശ കെ. വിനോദ്
കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദിന് മുഖ്യമന്ത്രി വി.ഡി സതീശന്റെ അഭിനന്ദനം.
കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ വിദർശയ്ക്ക് ഭാവിയിലും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ കരസ്ഥമാക്കുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടമാണ് വിദർശ സ്വന്തമാക്കിയത്. തന്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ ഈ വൻ നേട്ടം രാജ്യത്തിന് സമ്മാനിക്കാൻ ഈ യുവപ്രതിഭയ്ക്ക് സാധിച്ചു.
വിദർശ കേരളത്തിന്റെ സ്വത്താണ്. സംസ്ഥാനത്തിന്റെ എല്ലാം പിന്തുണയും സഹായവും വിദർശയ്ക്ക് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Vidarsha Congratulates VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash