x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​​​​ങ്കി​​​​പു​​​​രി​​​​ൽ ജെൻസി വോട്ടുകൾ നിർണായകമായി

വെബ്ഡെസ്ക്
Published: August 4, 2026 12:27 AM IST | Updated: August 4, 2026 12:27 AM IST

ജ​​​​​​​ൻ സു​​​​​​​രാ​​​​​​​ജ് പാ​​​​​​​ർ​​​​​​​ട്ടി സ്ഥാ​​​​​​​പ​​​​​​​ക​​​​​​​ൻ പ്ര​​​​​​​ശാ​​​​​​​ന്ത് കി​​​​​​​ഷോ​​​​​​​റി​​​​​​​ന് പ്രവർത്തകർ നൽകിയ സ്വീകരണം.

പാ​​​​റ്റ്ന: ബി​​​​ജെ​​​​പി​​​​യു​​​​ടെ കോ​​​​ട്ട​​​​ എന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ബ​​​​ങ്കി​​​​പു​​​​രി​​​​ൽ പാ​​​ർ​​​ട്ടി​​​ക്കു​​​ണ്ടാ​​​യ തി​​​​രി​​​​ച്ച​​​​ടി​​​​ക്കു​ പി​​​​ന്നി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ​​​​യും യു​​​​വ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും രോ​​​​ഷ​​​​മാ​​​​ണെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ, നീ​​​​റ്റ് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച, വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ ന​​​​ട​​​​ന്ന പോലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ണ്ടാ​​​​യ ക​​​​ടു​​​​ത്ത അ​​​​മ​​​​ർ​​​​ഷ​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ ഫ​​​​ല​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ച്ച​​​​ത്.

മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ 3.79 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ 1.25 ല​​​​ക്ഷ​​​​ം പേ​​​​ർ (മൂ​​​​ന്നി​​​​ലൊ​​​​ന്ന്) 30 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണ്. ആ​​​​ദ്യ​​​​മാ​​​​യി വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ‘ജെ​​​​ൻ സി’ ​​​​വോ​​​​ട്ട​​​​ർ​​​​മാ​​​​രും സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും കൂ​​​​ട്ട​​​​ത്തോ​​​​ടെ ജ​​​​ൻ സു​​​​രാ​​​​ജ് പാ​​​​ർ​​​​ട്ടി​​​​ക്ക് വോ​​​​ട്ട് ചെ​​​​യ്ത​​​​ത് വി​​​​ജ​​​​യ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി.

Tags : JencyVotes Bankipur Bihar ByElection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up