x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​​ശു​​​വ​​​ണ്ടി അ​​​ഴി​​​മ​​​തി കേ​​​സ്: കെ.​എ.​ ര​തീ​ഷ് രാ​ജി​വ​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 4, 2026 12:43 AM IST | Updated: August 4, 2026 12:43 AM IST

കെ.​​​എ.​​​ ര​​​തീ​​​ഷ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ശു​​​വ​​​ണ്ടി അ​​​ഴി​​​മ​​​തിക്കേസി​​​ലെ പ്ര​​​തി​​​യും സം​​​സ്ഥാ​​​ന ഖാ​​​ദി ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ കെ.​​​എ.​​​ ര​​​തീ​​​ഷ് സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണു രാ​​​ജി.

ര​​​തീ​​​ഷ് ഖാ​​​ദി ബോ​​​ർ​​​ഡി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​ന്ന​​​തു ഹൈ​​​ക്കോ​​​ട​​​തി വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. കേ​​​ര​​​ള ക​​​ശു​​​വ​​​ണ്ടി വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ മു​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു കെ.​​​എ.​​​ ര​​​തീ​​​ഷ്.

ക​​​ശു​​​വ​​​ണ്ടി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത​​​തി​​​ൽ കോ​​​ടി​​​ക​​​ളു​​​ടെ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി കോ​​​ർ​​​പ​​​റേ​​​ഷ​​​നു വ​​​ലി​​​യ ന​​​ഷ്ടം വ​​​രു​​​ത്തി​​​യെ​​​ന്ന​​​താ​​​യി​​​രു​​​ന്ന ര​​​തീ​​​ഷി​​​നെ​​​തി​​​രേയു​​​ള്ള കേ​​​സ്. സി​​​ബി​​​ഐ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ ര​​​തീ​​​ഷ് ഒ​​​ന്നാം പ്ര​​​തി​​​യും ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ.​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ മൂ​​​ന്നാം പ്ര​​​തി​​​യു​​​മാ​​​ണ്.

Tags : CashewScamCase: KARatheesh Resigns Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up