x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭയാർഥി പ്രവാഹത്തിനു പിന്നിൽ വ്യാജപ്രചാരണമെന്ന് മൊറോക്കോ

വെബ് ഡെസ്ക്
Published: August 4, 2026 12:53 AM IST | Updated: August 4, 2026 12:53 AM IST

പ്രതീകാത്മക ചിത്രം

റ​​​ബാ​​​ത്: വ​​​ട​​​ക്ക​​​ൻ ആ​​​​​​​​​ഫ്രി​​​​​​​​​ക്ക​​​​​​​​​ൻ തീ​​​​​​​​​ര​​​​​​​​​ത്തെ സ്പാ​​​​​​​​​നി​​​​​​​​​ഷ് അ​​​​​​​​​ധീ​​​​​​​​​ന പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​മാ​​​​​​​​​യ സെ​​​​​​​​​വ്ത​​​​​​​​​യി​​​​​​​​​ലു​​​​​​​​​ണ്ടാ​​​​​​​​​യ അ​​​ഭ​​​യാ​​​ർ​​​ഥി​​​പ്ര​​​വാ​​​ഹ​​​ത്തി​​​നു പി​​​ന്നി​​​ൽ വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​ണെ​​​ന്ന് മൊ​​​റോ​​​ക്കോ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം.

ക​​​ട​​​ലി​​​ൽ വ​​​ച്ച് ത​​​ട​​​യു​​​ന്ന അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​ട​​​ൻ തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ന്ന​​​തി​​​ന് സ്പെ​​​യി​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്കി​​​നെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ചാ​​​ണ് ഈ ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് റാ​​​ഷി​​​ദ് എ​​​ൽ ഖാ​​​ൽ​​​ത്തി വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, സെ​​​വ്ത​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ഇ​​​ന്നു ന​​​ട​​​ക്കും.

ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ​​​മു​​​ത​​​ൽ എ​​​ത്തി​​​യ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു​​​പേ​​​ർ മ​​​ട​​​ങ്ങാ​​​നാ​​​കാ​​​തെ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

പ്ര​​​ദേ​​​ശ​​​ത്തെ താ​​​ത്കാ​​​ലി​​​ക അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞു​​​ക​​​വി​​​ഞ്ഞ​​​തോ​​​ടെ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളാ​​​ണ് സെ​​​വ്ത​​​യി​​​ലെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ത​​​മ്പ​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Tags :  Deepika  DeepikaNewspaper  BreakingNews  NewsUpdate  Headlines Morocco Refugee

Recent News

Corehub Up