x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണേ ക​ര​ളേ പി​ണ​റാ​യി; തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ണ​റാ​യി വി​ജ​യ​ന് വ​മ്പ​ൻ വ​ര​വേ​ൽ​പ്പു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ

വെബ് ഡെസ്‌ക്
Published: October 11, 2026 08:15 PM IST | Updated: October 11, 2026 08:15 PM IST

വിമാനത്താവളത്തിലെത്തിയ പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന് വ​മ്പ​ൻ വ​ര​വേ​ൽ​പ്പു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ.

ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പി​ണ​റാ​യി വി​ജ​യ​നെ സ്വീ​ക​രി​ച്ച​ത്. ക​ണ്ണേ ക​ര​ളേ പി​ണ​റാ​യി എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ ആ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ പി​ണ​റാ​യി​യെ വ​ര​വേ​റ്റ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു.

പി​ണ​റാ​യി​യെ ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് ഡ​ൽ‌​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ട്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം രാ​ത്രി ഏ​ഴോ​ടെ​യാ​ണ് പി​ണ​റാ​യി​യെ വി​ട്ട​യ​ച്ച​ത്.

 

 

Tags : CPM PinarayiVijayan Thiruvananthapuram Delhi NewsUpdate Headlines

Recent News

Corehub Up