x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്വാ​സ​കോ​ശ​ത്തി​ൽ മു​ഴ; മാ​ർ​പ്പാ​പ്പ​യ്ക്ക് ശ​സ്ത്ര​ക്രി​യ വേണമെന്ന് ഡോക്ടർമാർ

വെബ് ഡെസ്‌ക്
Published: October 11, 2026 07:59 PM IST | Updated: October 11, 2026 07:59 PM IST

ലെയോ പതിനാലാമൻ മാർപ്പാപ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ശ്വാ​സ​കോ​ശ​ത്തി​ൽ മു​ഴ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പ്പാ​പ്പ അ​ടു​ത്ത​യാ​ഴ്ച ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കും. പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ ത​ന്നെ മു​ഴ ക​ണ്ടെ​ത്താ​നാ​യ​താ​യി വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.

രോ​ഗം വ​ള​രെ നേ​ര​ത്തെ ക​ണ്ടെ​ത്തി​യെ​ന്നും അ​ത് ഒ​രു പ്ര​ത്യേ​ക ഭാ​ഗ​ത്ത് മാ​ത്ര​മാ​യി പ​രി​മി​ത​മാ​ണെ​ന്നും വ​ത്തി​ക്കാ​ൻ വാ​ർ​ത്താ കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. റോ​മി​ലെ ജെ​മെ​ലി ആ​ശു​പ​ത്രി​യി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക.

അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​തി​വ് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ശ്വാ​സ​കോ​ശ​ത്തി​ൽ ചെ​റി​യൊ​രു അ​പാ​ക​ത ക​ണ്ടെ​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ന് ശേ​ഷം ഏ​ക​ദേ​ശം ഒ​രു ആ​ഴ്ച്‌​ച​യോ​ളം അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ വി​ശ്ര​മ​ത്തി​ൽ തു​ട​രു​മെ​ന്ന് വ​ത്തി​ക്കാ​ൻ വ​ക്‌​താ​വ് മാ​റ്റി​യോ ബ്രൂ​ണി വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യി എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് മാ​ർ​പ്പാ​പ്പ അ​ഭ്യ​ർ​ഥി​ച്ചു. 

 

 

Tags : Pope Surgery NewsUpdate Headlines Deepika DeepikaNewspaper DailyNews

Recent News

Corehub Up