x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ബൂ​ട്ടി തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ടം; 15 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 139 മ​ര​ണം

വെബ് ഡെസ്‌ക്
Published: October 11, 2026 09:01 PM IST | Updated: October 11, 2026 09:01 PM IST

പ്രതീകാത്മക ചിത്രം

ജി​ബൂ​ട്ടി സി​റ്റി: ജി​ബൂ​ട്ടി തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ട് മ​റി​ഞ്ഞ് 15 കു​ട്ടി​ക​ള​ട​ക്കം 139 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. അ​പ​ക​ട​ത്തി​ൽ 84 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ എ​ട്ടി​ന് അ​ർ​ധ​രാ​ത്രി​യോ​ടെ ഒ​ബോ​ക് ന​ഗ​ര​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് അ​പ​ക​ടം.

ജി​ബൂ​ട്ടി​യി​ൽ നി​ന്നും യെ​മ​നി​ലേ​ക്ക് കു​ടി​യേ​റാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം 305 യാ​ത്ര​ക്കാ​ർ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് അ​ന്താ​രാ​ഷ്ട്ര കു​ടി​യേ​റ്റ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ൽ 15 കു​ട്ടി​ക​ള​ട​ക്കം 139 പേ​ർ മ​രി​ച്ച​താ​യും സം​ഘ​ട​ന സ്ഥി​രീ​ക​രി​ച്ചു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​ല്ലാം എ​ത്യോ​പ്യ​ൻ സ്വ​ദേ​ശി​ക​ളാ​ണെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്ക് വ​ഴി യെ​മ​നി​ലേ​ക്കും അ​വി​ടെ​നി​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും കു​ടി​യേ​റാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Tags : Djibouti Refugee NewsUpdate Headlines Deepika DeepikaNewspaper

Recent News

Corehub Up