കിംഗ് ഖാലിദ് വിമാനത്താവളം
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണം. പാസഞ്ചർ ടെർമിനൽ നാലിന് നേരെയാണ് ആക്രമണമുണ്ടായത്. സൗദി അറേബ്യൻ സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു മിസൈൽ തകർത്തതായും തീപിടിത്തം നിയന്ത്രണവിധേയമാക്കിയെന്നും സൗദി സേന അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലത്തെ ആക്രമണത്തിന് പിന്നാലെ ആക്രമണം തുടരുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
സൗദിയിൽ വീണ്ടും ആക്രമണം നടത്തുമെന്നും വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിക്കുമെന്നുമായിരുന്നു ഹൂതികളുടെ മുന്നറിയിപ്പ്. യാത്രക്കാർ, ജീവനക്കാർ ഉൾപ്പടെയുള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയത്.
കടുത്ത ആക്രമണമുണ്ടാകുമെന്ന് ഹൂതികൾ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും ആക്രമണം നടന്നതോടെ ശക്തമായ തിരിച്ചടിക്ക് സൗദി സേന തയാറെടുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Tags : KingKhalidAirport Riyadh Houthis SaudiArabia NewsUpdate Headlines