പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമ്പൂർണ അവധിയും രണ്ടു ജില്ലകളിൽ ഭാഗിക അവധിയും പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി വൈകിയും ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ അവധി പ്രഖ്യാപനങ്ങൾ വന്നതോടെ മുൻകരുതൽ നടപടിയെന്നോണം ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും ജാഗ്രതാ നിർദേശം കർശനമാക്കിയിട്ടുണ്ട്.
ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ 10 ജില്ലകളിലാണ് പൂർണമായും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പഠനകേന്ദ്രങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലകളും വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ, വയനാട് ജില്ലകളിൽ നിയന്ത്രിത അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധിയുള്ളതെങ്കിലും ഇവിടെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമായിരിക്കും അവധി. മലയോര മേഖലകളിലും നദീതീരങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർമാർ നിർദേശിച്ചു.
Tags : RainAlert Holiday LatestNews DeepikaNEws Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash