Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RainAlert

അ​തി​ശ​ക്ത​മാ​യ മ​ഴ: പ​ത്ത് ജി​ല്ല​ക​ളി​ൽ നാ​ളെ സ​മ്പൂ​ർ​ണ അ​വ​ധി; ര​ണ്ട് ജി​ല്ല​ക​ളി​ൽ ഭാ​ഗി​കം, 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ പ​ത്ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മ്പൂ​ർ​ണ അ​വ​ധി​യും ര​ണ്ടു ജി​ല്ല​ക​ളി​ൽ ഭാ​ഗി​ക അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചു. മ​ഴ മു​ന്ന​റി​യി​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. രാ​ത്രി വൈ​കി​യും ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ അ​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ​ന്ന​തോ​ടെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്നോ​ണം ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളും ജാ​ഗ്ര​താ നി​ർ​ദേ​ശം ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട് എ​ന്നീ 10 ജി​ല്ല​ക​ളി​ലാ​ണ് പൂ​ർ​ണ​മാ​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ങ്ക​ണ​വാ​ടി​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ, മ​ദ്ര​സ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്കും ഈ ​അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​യ​ന്ത്രി​ത അ​വ​ധി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ക​ണ്ണൂ​രി​ൽ പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി​യു​ള്ള​തെ​ങ്കി​ലും ഇ​വി​ടെ പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. വ​യ​നാ​ട്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും അ​വ​ധി. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ന​ദീ​തീ​ര​ങ്ങ​ളി​ലും ഉ​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up