തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിലെ പ്രതിയും സംസ്ഥാന ഖാദി ബോർഡ് സെക്രട്ടറിയുമായ കെ.എ. രതീഷ് സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശ പ്രകാരമാണു രാജി.
രതീഷ് ഖാദി ബോർഡിന്റെ സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ഹൈക്കോടതി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത്. കേരള കശുവണ്ടി വികസന കോർപറേഷന്റെ മുൻ മാനേജിംഗ് ഡയറക്ടറായിരുന്നു കെ.എ. രതീഷ്.
കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടത്തി കോർപറേഷനു വലിയ നഷ്ടം വരുത്തിയെന്നതായിരുന്ന രതീഷിനെതിരേയുള്ള കേസ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ രതീഷ് ഒന്നാം പ്രതിയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മൂന്നാം പ്രതിയുമാണ്.