x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രോ​ഡ് പീ​ക്കി​ൽ മൂ​ന്നു പ​ർ​വ​താ​രോ​ഹ​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: August 4, 2026 12:48 AM IST | Updated: August 4, 2026 12:48 AM IST

പ്രതീകാത്മക ചിത്രം

ഇ​​​​സ്‌​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക് അ​​​​ധീ​​​​ന കാ​​​​ഷ്മീ​​​​രി​​​​ലെ ബ്രോ​​​​ഡ് പീ​​​​ക്കി​​​​ൽ ഉ​​​​ണ്ടാ​​​​യ ക​​​​ന​​​​ത്ത ഹി​​​​മ​​​​പാ​​​​ത​​​​ത്തി​​​​ൽ കാ​​​​ണാ​​​​താ​​​​യ പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക​​​​രി​​​​ൽ മൂ​​​​ന്നു പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ക​​​​ണ്ടെ​​​​ത്തി. മ​​​​റ്റ് ര​​​​ണ്ടു പേ​​​​ർ​​​​ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ആ​​​​റ് നേ​​​​പ്പാ​​​​ളി പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക​​​​രും പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ഒ​​​​മാ​​​​ൻ, അ​​​​മേ​​​​രി​​​​ക്ക, ചൈ​​​​ന എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഓ​​​​രോ​​​​രു​​​​ത്ത​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​ത്തം​​​​ഗ സം​​​​ഘ​​​​മാ​​​​ണ് ഗി​​​​ൽ​​​​ഗി​​​​റ്റ്-​​​​ബാ​​​​ൾ​​​​ട്ടി​​​​സ്ഥാ​​​​നി​​​​ലെ ബ്രോ​​​​ഡ് പീ​​​​ക്കി​​​​ൽ 7,000 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ഹി​​​​മ​​​​പാ​​​​ത​​​​ത്തി​​​​ൽ അ​​​​ക​​​​പ്പെ​​​​ട്ട​​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച നാ​​​​ലു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളും ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ഒ​​​​രു മൃ​​​​ത​​​​ദേ​​​​ഹ​​​​വും പി​​​​ന്നീ​​​​ട് അ​​​​തേ ദി​​​​വ​​​​സം മൂ​​​​ന്നു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളും ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ആ​​​​ൽ​​​​പൈ​​​​ൻ ക്ല​​​​ബ് ഓ​​​​ഫ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ശേ​​​​ഷി​​​​ക്കു​​​​ന്ന ര​​​​ണ്ടു പേ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മം അ​​​​തീ​​​​വ ദു​​​​ഷ്ക​​​​ര​​​​മാ​​​​യ ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

8,051 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള ബ്രോ​​​​ഡ് പീ​​​​ക്ക് കാ​​​​ര​​​​ക്കോ​​​​റം മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ൽ കെ2 ​​​​കൊ​​​​ടു​​​​മു​​​​ടി​​​​ക്ക് സ​​​​മീ​​​​പ​​​​മാ​​​​ണ് സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്. ലോ​​​​ക​​​​ത്തി​​​​ലെ 12-ാമ​​​​ത്തെ ഉ​​​​യ​​​​രം കൂ​​​​ടി​​​​യ കൊ​​​​ടു​​​​മു​​​​ടി​​​​യാ​​​​യ ഇ​​​​ത് പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ണ​​​​ത്തി​​​​ന് ഏ​​​​റ്റ​​​​വും ദു​​​​ഷ്ക​​​​ര​​​​മാ​​​​യ കൊ​​​​ടു​​​​മു​​​​ടി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

 

Tags : Bodies BroadPeak  Deepika  DeepikaNewspaper  BreakingNews  NewsUpdate  Headlines

Recent News

Corehub Up