x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​തീ അ​ണ​യ്ക്കു​ന്ന​തി​നി​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം

വെബ് ഡെസ്ക്
Published: August 3, 2026 01:29 PM IST | Updated: August 3, 2026 01:29 PM IST

ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടം

ഏ​ത​ൻ​സ്: ഗ്രീ​സി​ൽ കാ​ട്ടു​തീ അ​ണ​യ്ക്കു​ന്ന​തി​നി​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ഡെ​ൻ​മാ​ർ​ക്ക് സ്വ​ദേ​ശി​യാ​യ പൈ​ല​റ്റും ഗ്രീ​സി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​വു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബ്രി​ട്ട​നി​ൽ നി​ന്നു​ള്ള പൈ​ല​റ്റും ഗ്രീ​സി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ത്തി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

ഏ​ത​ൻ​സി​ൽ നി​ന്ന് ഏ​ക​ദേ​ശം 65 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടേ​യും പ്രൊ​പ്പ​ല്ല​റു​ക​ൾ കു​രു​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. പി​ന്നാ​ലെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ തീ ​പ​ട​ർ​ന്ന് നി​ല​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ ഇ​തു​വ​രെ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഗ്രീ​സി​ൽ കാ​ട്ടു​തീ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം അഞ്ചാ​യി.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഗ്രീ​സി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന് പി​ടി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. നീ​ണ്ടു​നി​ന്ന ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും കാ​ട്ടു​തീ പ​ട​ർ​ന്നു​പ​ടി​ച്ചു.

Tags : Deepika Death HelicopterCollide Wildfire

Recent News

Corehub Up