ഏതൻസ്: ഗ്രീസിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് രണ്ട് ജീവനക്കാർ മരിച്ചു. ഡെൻമാർക്ക് സ്വദേശിയായ പൈലറ്റും ഗ്രീസിലെ അഗ്നിശമന സേനാംഗവുമാണ് കൊല്ലപ്പെട്ടത്. ബ്രിട്ടനിൽ നിന്നുള്ള പൈലറ്റും ഗ്രീസിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗത്തിനും അപകടത്തിൽ പരിക്കേറ്റു.
ഏതൻസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. രണ്ട് ഹെലികോപ്റ്ററുകളുടേയും പ്രൊപ്പല്ലറുകൾ കുരുങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. പിന്നാലെ ഹെലികോപ്റ്ററുകൾ തീ പടർന്ന് നിലത്തേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അപകടത്തിന് പിന്നാലെ ഗ്രീസിൽ കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ആഴ്ചയാണ് ഗ്രീസിൽ കാട്ടുതീ പടർന്ന് പിടിച്ചത്. ഇതേ തുടർന്ന് ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. നീണ്ടുനിന്ന ഉഷ്ണതരംഗങ്ങൾക്കിടയിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കാട്ടുതീ പടർന്നുപടിച്ചു.