Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildfire

Video

ആ​ളി​പ്പ​ട​രു​ന്ന തീ​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ട്രെ​യി​ൻ; ജീ​വ​ൻ കൈ​യ്യി​ലെ​ടു​ത്ത് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ഓ​ടി!

കാ​ന​ഡ​യി​ലെ വ​ട​ക്ക​ൻ ഒ​ന്‍റോ​റി​യോ​യി​ൽ ആ​ളി​പ്പ​ട​രു​ന്ന വ​ൻ കാ​ട്ടു​തീ​യ്ക്കി​ട​യി​ൽ അ​ക​പ്പെ​ട്ട് ഒ​രു ച​ര​ക്കു​തീ​വ​ണ്ടി​ക്ക് തീ​പി​ടി​ച്ചു. ആം​സ്ട്രോ​ങ്ങി​ന് സ​മീ​പം പാ​ത​യു​ടെ ഇ​രു​വ​ശ​ത്തു​നി​ന്നും തീ​യും പു​ക​യും ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ക്യാ​ബി​നു​ള്ളി​ൽ ക​ന​ത്ത പു​ക​യും ചൂ​ടും നി​റ​ഞ്ഞ​തോ​ടെ ജ​നാ​ല​ക​ളെ​ല്ലാം ഓ​റ​ഞ്ച് നി​റ​ത്തി​ൽ തി​ള​ങ്ങു​ന്ന​തും, ജീ​വ​നു​വേ​ണ്ടി ജീ​വ​ന​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​പ​ക​ട മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​യ ഒ​രു റെ​യി​ൽ​വേ ഫോ​ർ​മാ​നെ ര​ക്ഷി​ക്കാ​നാ​യി ട്രെ​യി​നി​ന്‍റെ എ​ഞ്ചി​ൻ മാ​ത്രം വേ​ർ​പെ​ടു​ത്തി ജീ​വ​ന​ക്കാ​ർ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി​രു​ന്നു.

എ​ന്നാ​ൽ ക​ന​ത്ത പു​ക കാ​ര​ണം കാ​ഴ്ച പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ക​യും, നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട എ​ഞ്ചി​ൻ സ്വ​ന്തം ട്രെ​യി​നി​ലേ​ക്ക് ത​ന്നെ ഇ​ടി​ച്ചു ക​യ​റു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വ​ണ്ടി ഉ​പേ​ക്ഷി​ച്ച ജീ​വ​ന​ക്കാ​ർ കാ​ൽ​ന​ട​യാ​യി ഓ​ടി​യാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ജീ​വ​ൻ ര​ക്ഷി​ച്ച​ത്. നി​ല​വി​ൽ ഒ​ന്‍റോ​റി​യോ​യി​ൽ നൂ​റി​ല​ധി​കം സ​ജീ​വ കാ​ട്ടു​തീ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​ന്ധ​ന​ങ്ങ​ളു​മാ​യി വ​ന്ന മ​റ്റ് മൂ​ന്ന് ട്രെ​യി​നു​ക​ൾ കോ​ളി​ൻ​സി​ന് സ​മീ​പം സു​ര​ക്ഷി​ത​മാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ​ക​ളോ എ​ടു​ക്കു​ന്ന​തി​നാ​യി ആ​രും അ​പ​ക​ട​മേ​ഖ​ല​യി​ലേ​ക്ക് പോ​ക​രു​തെ​ന്ന് ഒ​ന്‍റോ​റി​യോ പോ​ലീ​സ് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up