x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​ൽ​ജി​യം - ജ​ർ​മ​ൻ അ​തി​ർ​ത്തി​യി​ൽ കാ​ട്ടു​തീ; മ​ഴ​യി​ൽ നേ​രി​യ ആ​ശ്വാ​സം, കൊ​ളോ​ണി​ലും വു​പ്പ​ർ​റ്റാ​ലി​ലും പു​ക മു​ന്ന​റി​യി​പ്പ്

ജോസ് കുമ്പിളുവേലിൽ
Published: August 22, 2026 03:43 PM IST | Updated: August 22, 2026 03:43 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യം - ജ​ർ​മ​ൻ അ​തി​ർ​ത്തി​യി​ലെ ഹോ​ഹെ​സ് വെ​ൻ പ്ര​കൃ​തി​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ പ​ട​ർ​ന്ന വ​ൻ കാ​ട്ടു​തീ​യി​ൽ നേ​രി​യ ആ​ശ്വാ​സ​മാ​യി മ​ഴ. ഏ​ക​ദേ​ശം 3,000 ഹെ​ക്ട​ർ വ​ന​ഭൂ​മി ഇ​തി​ന​കം ക​ത്തി​ന​ശി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

മ​ഴ​യും അ​ന്ത​രീ​ക്ഷ​ത്തി​ലെ ത​ണു​പ്പും തീ​യു​ടെ വ്യാ​പ​നം കു​റ​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ കാ​റ്റ് അ​ഗ്നി​ശ​മ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ക​യാ​ണ്. തീ ​പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി നൂ​റു​ക​ണ​ക്കി​ന് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു.

തീ​യു​ടെ വ​ട​ക്ക്, കി​ഴ​ക്ക് മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച് പ്ര​തി​രോ​ധ വ​ല​യം തീ​ർ​ക്കാ​ൻ ഇ​നി ഒ​ന്നോ ര​ണ്ടോ കി​ലോ​മീ​റ്റ​ർ മാ​ത്രം ബാ​ക്കി​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ജ​ർ​മ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പം തീ ​തു​ട​രു​ന്ന​തി​നാ​ൽ മോ​ൺ​ഷൗ മേ​ഖ​ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

കാ​റ്റി​ന്റെ ദി​ശ ജ​ർ​മ്മ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ആ​യ​തി​നാ​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ട്ടു​തീ​യി​ൽ നി​ന്നു​ള്ള ക​ന​ത്ത പു​ക കൊ​ളോ​ൺ, വു​പ്പ​ർ​റ്റാ​ൽ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചു.

വാ​യു​മ​ലി​നീ​ക​ര​ണ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​ങ്ങ​ൾ വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും അ​ട​ച്ചി​ട​ണ​മെ​ന്ന് വു​പ്പ​ർ​റ്റാ​ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​ദേശി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​റു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും നി​ർ​ണാ​യ​ക സ​ഹാ​യ​മാ​യി.

തീ​യു​ടെ ഭീ​ഷ​ണി കു​റ​ഞ്ഞ​തോ​ടെ ഒ​ഴി​പ്പി​ച്ച ചി​ല ഗ്രാ​മ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി​യെ​ങ്കി​ലും തീ ​പൂ​ർ​ണ​മാ​യി അ​ണ​യ്ക്കാ​നും മ​ണ്ണി​ന​ടി​യി​ലെ ക​ന​ലു​ക​ൾ ഇ​ല്ലാ​താ​ക്കാ​നും ആ​ഴ്ച​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്.

Tags : Wildfire Belgium Germany NRINews

Recent News

Corehub Up