x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; മൂ​ന്ന് പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 22, 2026 01:00 PM IST | Updated: August 22, 2026 01:00 PM IST

സ​ഞ്ജീ​വ് കു​മാ​ർ കേ​സ​രി, വി​നീ​ത് മ​ഹാ​തോ, അ​ഭി​ഷേ​ക് പാ​ണ്ഡെ

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ രാം​ഗ​ഢ് ജി​ല്ല​യി​ൽ സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ ബോ​യി​ല​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ സ​ഞ്ജീ​വ് കു​മാ​ർ കേ​സ​രി (50), വി​നീ​ത് മ​ഹാ​തോ (25), അ​ഭി​ഷേ​ക് പാ​ണ്ഡെ (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ത​രു​ൺ രാ​ജ്വാ​ർ എ​ന്ന ജീ​വ​ന​ക്കാ​ര​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​വ​ർ പ്ലാ​ന്‍റ് സി​സ്റ്റ​ത്തി​ലെ താ​പ​നി​ല അ​മി​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും, കൃ​ത്യ​മാ​യ കാ​ര​ണം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ത്ര​മേ വ്യ​ക്ത​മാ​കൂ എ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika BreakingNews Fire SteelFactory Dead

Recent News

Corehub Up