x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.​പി. അ​ഷ്‌​റ​ഫി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

വെബ്ഡെസ്ക്
Published: August 22, 2026 03:47 PM IST | Updated: August 22, 2026 03:47 PM IST

ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് ഉപഹാരം കൈമാറുന്നു

റി​യാ​ദ്: 34 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും അ​ഖീ​ഖ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​പി. അ​ഷ്‌​റ​ഫി​ന് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി​ജു ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ എം.​പി. അ​ഷ്‌​റ​ഫ് സ്വ​കാ​ര്യ പ്ര​സി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ഉ​മ്മു​ൽ​ഹ​മാം ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പി​.പി. ഷാ​ജു, ഏ​രി​യ ട്ര​ഷ​റ​ർ പി. സു​രേ​ഷ്, ​ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്രു ചൂ​ഡ​ൻ, അ​ബ്ദു​ൽ ക​ലാം, ക​രീം അ​മ്പ​ല​പ്പാ​റ, മ​ൻ​സൂ​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. ജ​യ​ൻ, അ​ബ്ദു​സ​ലാം, ന​സീ​ർ, ഒ. അ​നി​ൽ, ​അ​ക്ബ​ർ അ​ലി എ​ന്നി​വ​രും വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും അ​ഷ്‌​റ​ഫി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദീ​ഖ് സ​മ്മാ​നി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ യാ​ത്ര​പോ​കു​ന്ന എം.​പി. അ​ഷ്‌​റ​ഫ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : M.P.Asharaf Keli Farewell

Recent News

Corehub Up