x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധം

കൊച്ചി ബ്യൂറോ
Published: August 22, 2026 03:19 PM IST | Updated: August 22, 2026 03:19 PM IST

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ ഇ​ട​തു കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ്ര​തി​ഷേ​ധം

കൊ​ച്ചി: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ ഇ​ട​തു കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ്ര​തി​ഷേ​ധം. കൗ​ണ്‍​സി​ല​ര്‍​മാ​രെ തു​ല്യ​മാ​യി പ​രി​ഗ​ണി​ക്കു​ക, ബ്ര​ഹ്മ​പു​ര​ത്തെ റി​യ​ല്‍ എ​സ്റ്റേ​റ്റ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ച് ഇ​ട​തു കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്റെ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​ത്. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​ന് എ​തി​ര്‍​വ​ശ​ത്താ​യി ഇ​രു​ന്നു കൊ​ണ്ടാ​ണ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ്ര​തി​ഷേ​ധം.

കോ​ര്‍​പ്പ​റേ​ഷ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വി​വേ​ച​ന​പ​ര​മാ​യ പെ​രു​മാ​റ്റം മേ​യ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ക, ബ​യോ​മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന്‍റെ തു​ക 12 രൂ​പ​യി​ല്‍ നി​ന്നും 24 രൂ​പ​യാ​ക്കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം വൈ​കി​ട്ട് വ​രെ തു​ട​രു​മെ​ന്നാ​ണ് ഇ​ട​തു അം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​നം.

Tags : Protest Kochi corporation Onam Celebration

Recent News

Corehub Up