x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടി-തിരിച്ചടി; യുക്രെയ്നിൽ 16ഉം റഷ്യയിൽ ആറും പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: August 22, 2026 04:56 PM IST | Updated: August 22, 2026 04:56 PM IST

റഷ്യൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് യുക്രെയ്നിലെ ഷോപ്പിംഗ് മാളിൽനിന്ന് പുക ഉയരുന്നു.

 മോസ്കോ: യുക്രെയ്ൻ സേന റഷ്യയിലുടനീളം നടത്തി ഡ്രോൺ ആക്രമണങ്ങളിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.

ക്രാസ്നോദാറിലുണ്ടായ അക്രമണത്തിൽ രണ്ടു കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. ബെൽഗരോദ്, ലുഹാൻസ് പ്രദേശങ്ങളിലും രണ്ടു വീതം പേർ കൊല്ലപ്പെട്ടു.

സമാര മേഖലയിലെ ആക്രമണത്തിൽ ഒരു റിഫൈനറിയിൽ തീപിടിത്തമുണ്ടായി. റഷ്യയിലെ പ്രമുഖ ഓൺലൈൻ വിൽപ്പന സ്ഥാപനമായ ഓസോണിന്‍റെ ഒരു ഗോഡൗണും ഇവിടെ ആക്രമിക്കപ്പെട്ടു.

നേരത്തെ യുക്രെയ്നിലെ ക്രവ്‌യി റിഹ് നഗരത്തിലെ ഷോപ്പിംഗ് മാളിനു നേർക്ക് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും 130 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags : Ukraine Russia War Drone Strike

Recent News

Corehub Up