x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​പ്പി​ടാ​ൻ വ​ന്നു, ഊ​ഞ്ഞാ​ലാ​ടി മ​ട​ങ്ങി; മ്യൂ​സി​യം സ്റ്റേ​ഷ​നി​ൽ ഇ​ഡി കേ​സ് പ്ര​തി​ക​ളു​ടെ ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 22, 2026 03:23 PM IST | Updated: August 22, 2026 04:18 PM IST

ഇ​ഡി​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ സി​പി​എം നേ​താ​ക്ക​ൾ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ.

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​നെ​ത്തി​യ ഇ​ഡി ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സു​കാ​രോ​ടൊ​പ്പം ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​കു​ന്നു. സി​പി​എം നേ​താ​വ് ഐ.​പി. ബി​നു അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഊ​ഞ്ഞാ​ലാ​ടി ഓ​ണം ആ​ഘോ​ഷി​ച്ച​ത്. 

ഓ​ണാ​ഘോ​ഷ​ത്തി​നെ​ത്തി​യ പോ​ലീ​സു​കാ​ർ ധ​രി​ച്ചി​രു​ന്ന അ​തേ നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ട് ധ​രി​ച്ചാ​ണ് പ്ര​തി​ക​ളും എ​ത്തി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച ഊ​ഞ്ഞാ​ലി​ൽ പ്ര​തി​ക​ൾ ആ​ടു​ക​യും ഇ​തി​ന്‍റെ റീ​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. റീ​ൽ ചി​ത്രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഊ​ഞ്ഞാ​ൽ അ​ഴി​ച്ചു​മാ​റ്റി. 

പ്ര​തി​ക​ൾ​ക്ക് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടേ​ണ്ട ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന്. ഇ​തി​നി​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​ർ ഊ​ഞ്ഞാ​ലാ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Tags : ED Case Accused Museum Police Station Onam Celebrations Kerala Police Onam Thiruvananthapuram

Recent News

Corehub Up