x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​മ്പ ഇ​ട​വ​ക​യി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ഉ​ജ്വ​ല തു​ട​ക്കം

റോ​ബി​ൻ ച​മ്പ​നി​യി​ൽ
Published: August 22, 2026 05:17 PM IST | Updated: August 22, 2026 05:17 PM IST

പരിപാടിയിൽ നിന്ന്

ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഉ​ദ്ഘാ​ട​ന​വും ഓ​പ്പ​ൺ ഹൗ​സും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടേ​യും നി​റ​സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി ന​ട​ത്തി​യ സം​യു​ക്ത വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് അ​ദോ​പ്പി​ള്ളി​ൽ തി​രി​തെ​ളി​ച്ച് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ​ൺ​ഡേ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​റാ​യി (DRE) സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ ചു​മ​ത​ല​യേ​റ്റു. ച​ട​ങ്ങി​ൽ മു​ൻ DRE ആ​യി​രു​ന്ന സാ​ലി കു​ള​ങ്ങ​ര​യു​ടെ സ​മ​ർ​പ്പി​ത സേ​വ​ന​ത്തി​നും നേ​തൃ​ത്വ​ത്തി​നു​മു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ട​വ​ക ട്ര​സ്റ്റി​മാ​ർ ഉ​പ​ഹാ​രം ന​ൽ​കി.

K-Rail Survey

ആ​ൾ​ത്താ​ര​യ്ക്ക് മു​ന്നി​ൽ എ​ല്ലാ സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രും പ്ര​തി​ജ്ഞ​യെ​ടു​ത്തു. തു​ട​ർ​ന്ന് ഫാ. ​ജോ​സ് അ​ധ്യാ​പ​ക​രെ ആ​ശീ​ർ​വ​ദി​ച്ചു. സ​ൺ​ഡേ സ്കൂ​ളി​ലെ എ​ല്ലാ ക്ലാ​സ് മു​റി​ക​ളും അ​ച്ച​ൻ ആ​ശീ​ർ​വ​ദി​ച്ചു.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ലേ​ദി​വ​സം അ​ധ്യാ​പ​ക​ർ​ക്കാ​യി പ്ര​ത്യേ​ക ഓ​റി​യ​ന്‍റേ​ഷ​ൻ വ​ർ​ക്ക്‌​ഷോ​പ്പും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഫാ. ​ജി​മ്മി ജെ​യിം​സ് വ​ർ​ക്ക്‌​ഷോ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

കു​ട്ടി​ക​ളു​ടെ വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും സ​മ​ർ​പ്പ​ണ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ അ​ധ്യാ​പ​ന രീ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും വ​ർ​ക്ക്‌​ഷോ​പ്പ് സ​ഹാ​യ​ക​മാ​യി. സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ, എ​ബി​ൻ ത​ട​ത്തി​ൽ, ഡ​സ്റ്റി​ൻ മു​ടീ​ക്ക​ൻ​കു​ന്നേ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ ത​ല​മു​റ​യു​ടെ വി​ശ്വാ​സ​പ​ര​വും ആ​ത്മീ​യ​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് ശ​ക്ത​മാ​യ അ​ടി​ത്ത​റ ഒ​രു​ക്കു​ന്ന​തി​നു​ള്ള ഇ​ട​വ​ക​യു​ടെ പ്ര​തി​ബ​ദ്ധ​ത വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളും അ​ധ്യാ​പ​ക പ​രി​ശീ​ല​ന​വും.

Tags : Tampa KicksOff NRINews

Recent News

Corehub Up