x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫീ​നി​ക്സ് ക്ല​ബി​ന്‍റെ "ഓ​ണം പൊ​ന്നോ​ണം' 30ന്

വെബ്ഡെസ്ക്
Published: August 22, 2026 03:37 PM IST | Updated: August 22, 2026 03:37 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: ഫീ​നി​ക്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന "ഓ​ണം പൊ​ന്നോ​ണം' ആ​ഘോ​ഷം ഈ മാസം 30ന് ​സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കും.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ ഓ​ണ​പ്പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​ണ് ഇ​ത്ത​വ​ണ​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വൈ​വി​ധ്യ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ, ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​രം, ഓ​ണ​സ​ദ്യ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും.

കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ഒ​രു​മി​ച്ചു​കൂ​ടി സൗ​ഹൃ​ദ​വും ഐ​ക്യ​വും വി​ളി​ച്ചോ​തു​ന്ന വേ​ദി​യാ​യി ഓ​ണം പൊ​ന്നോ​ണം ആ​ഘോ​ഷ​ത്തെ മാ​റ്റു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഫീ​നി​ക്സ് ക്ല​ബ് ന​ട​ത്തി​വ​രു​ന്ന​ത്.

ഫീ​നി​ക്സ് പൊ​ന്നോ​ണ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ - പ്ര​സി​ഡ​ന്‍റ്: സൈ​ഫി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡന്‍റ്: വ​രു​ൺ ഈ​പ്പ​ൻ, സെ​ക്ര​ട്ട​റി: അ​മ​ൽ ഞാ​ലി​യ​ത്ത്, ട്ര​ഷ​റ​ർ: ജോ​പ്പീ​സ് അ​ല​ക്സ്, ജോ​യിന്‍റ് സെ​ക്ര​ട്ട​റി: ര​ഞ്ജു ജോ​സ​ഫ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ: വി​ജോ​യ് ജോ​സ​ഫ്.

അ​ഡ്വൈ​സ​ർ​മാ​ർ: ജി​ൻ​സ് ജോ​സ​ഫ്, ജോ​സ് മാ​ത്യു, സ​രു​ൺ സ​ക്ക​റി​യ, ഹു​സ്നി ന​സീ​ർ, അ​നീ​ഷ് മ​ധു. ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്: ജോ​ഷ് ജോ​സ​ഫ്, റോ​ജി​സ് ഫി​ലി​പ്പ്, നോ​ബി​ൾ തോ​മ​സ്, ക്രി​സ്റ്റി ജോ​സ​ഫ്, മ​നു ജോ​ർ​ജ്, ടി​ബി​ൻ തോ​മ​സ്, തോ​മ​സ് ഫി​ലി​പ്പ്. ഓ​ഡി​റ്റ​ർ: പോ​ൾ മാ​ത്യു.

Tags : PhoenixClub OnamCelebration NRINews

Recent News

Corehub Up