കാനഡയിലെ വടക്കൻ ഒന്റോറിയോയിൽ ആളിപ്പടരുന്ന വൻ കാട്ടുതീയ്ക്കിടയിൽ അകപ്പെട്ട് ഒരു ചരക്കുതീവണ്ടിക്ക് തീപിടിച്ചു. ആംസ്ട്രോങ്ങിന് സമീപം പാതയുടെ ഇരുവശത്തുനിന്നും തീയും പുകയും ഉയർന്നതോടെയാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്.
ക്യാബിനുള്ളിൽ കനത്ത പുകയും ചൂടും നിറഞ്ഞതോടെ ജനാലകളെല്ലാം ഓറഞ്ച് നിറത്തിൽ തിളങ്ങുന്നതും, ജീവനുവേണ്ടി ജീവനക്കാർ പരിഭ്രാന്തരാകുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകട മേഖലയിൽ കുടുങ്ങിയ ഒരു റെയിൽവേ ഫോർമാനെ രക്ഷിക്കാനായി ട്രെയിനിന്റെ എഞ്ചിൻ മാത്രം വേർപെടുത്തി ജീവനക്കാർ മുന്നോട്ട് കൊണ്ടുപോയിരുന്നു.
എന്നാൽ കനത്ത പുക കാരണം കാഴ്ച പൂർണമായി തടസപ്പെടുകയും, നിയന്ത്രണം നഷ്ടപ്പെട്ട എഞ്ചിൻ സ്വന്തം ട്രെയിനിലേക്ക് തന്നെ ഇടിച്ചു കയറുകയും ചെയ്തു.
തുടർന്ന് വണ്ടി ഉപേക്ഷിച്ച ജീവനക്കാർ കാൽനടയായി ഓടിയാണ് അത്ഭുതകരമായി ജീവൻ രക്ഷിച്ചത്. നിലവിൽ ഒന്റോറിയോയിൽ നൂറിലധികം സജീവ കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സുരക്ഷ മുൻനിർത്തി ഇന്ധനങ്ങളുമായി വന്ന മറ്റ് മൂന്ന് ട്രെയിനുകൾ കോളിൻസിന് സമീപം സുരക്ഷിതമായി നിർത്തിയിട്ടിരിക്കുകയാണ്. ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നതിനായി ആരും അപകടമേഖലയിലേക്ക് പോകരുതെന്ന് ഒന്റോറിയോ പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
This is near Armstrong, Ontario.
— Sol Mamakwa (@solmamakwa) July 14, 2026
When will the Canadian National Railway Company make a statement about this incident? pic.twitter.com/6bKJYugeR0
Tags : Wildfire TrainAccident Canada Ontario BreakingNews MiracleEscape