കാട്ടാന നശിപ്പിച്ച കൃഷിയിടം.
പുല്‍പ്പള്ളി: മരകാവ് ഭൂദാനത്ത് കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു.
കൂനംപറമ്പില്‍ സിറിയക്, ഇല്ലിക്കല്‍ ഉണ്ണി എന്നവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന നാശം വിതച്ചത്. സിറിയക്കിന്റെ നിരവധി തെങ്ങുകള്‍, വാഴകള്‍, കാപ്പിച്ചെടികള്‍ എന്നിവ നശിപ്പിച്ചു.
കായ്ച്ചു തുടങ്ങിയ തെങ്ങുകളാണ് ആന നശിപ്പിച്ചത്. ചൊവ്വാഴ്ചരാത്രിയിലാണ് കാട്ടാന കൃഷിയിടത്തിലെത്തിയത്. നെയ്ക്കുപ്പ വനമേഖലയില്‍ നിന്നിറങ്ങിയ കാട്ടാനകള്‍ ആഴ്ചകളായി മേഖലയില്‍ നിരവധി കര്‍ഷകരുടെ കൃഷികളാണ് നശിപ്പിച്ചത്. കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags : Nattuvishesham Local News wildfire destroyed