വിമാനത്തിന് സമീപം കണ്ട അജ്ഞാത വസ്തു
ലണ്ടൻ: യുകെയിലെ ഗാറ്റ്വിക് വിമാനത്താവളത്തിന് സമീപം ലാൻഡിംഗിനൊരുങ്ങിയ വിമാനത്തിന് തൊട്ടടുത്തുകൂടി ഡിസ്ക് രൂപത്തിലുള്ള അജ്ഞാത വസ്തു പറന്നുപോയതായി റിപ്പോർട്ട്. എയർബസ് എ319 വിമാനത്തിലെ പൈലറ്റാണ് വിമാനത്തിന്റെ ചിറകിനോട് തൊട്ടടുത്തുകൂടി ഈ വസ്തു കടന്നുപോയത് ആദ്യം കണ്ടത്.
സസെക്സ് ഗ്രാമീണ മേഖലയ്ക്ക് മുകളിലൂടെ വിമാനം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് സംഭവം. വിമാനം ഇടതുവശത്തേക്ക് തിരിയുന്നതിനിടെ, വിമാനത്തിന്റെ അതേ ഉയരത്തിൽ വലതുവശത്തെ ചിറകിന് തൊട്ടടുത്തുകൂടി എതിർദിശയിലേക്കാണ് ഈ വസ്തു പാഞ്ഞുപോയത്. വിമാനത്തിൽ നിന്ന് വെറും 100 മുതൽ 300 അടി മാത്രം അകലെയായിരുന്നു ഇത്. പറക്കും തളികയോടോ പ്രത്യേക തരത്തിലുള്ള ഡ്രോണിനോടോ സാദൃശ്യമുള്ള ഈ വസ്തുവിന്റെ അരികുകളിൽ കറുത്ത അടയാളങ്ങളും ഉണ്ടായിരുന്നുവെന്ന് പൈലറ്റ് വ്യക്തമാക്കുന്നു.
എന്നാൽ, വിമാനം ഇതിനകം തന്നെ തിരിയുന്ന ഘട്ടത്തിലായിരുന്നതിനാൽ പൈലറ്റിന് അടിയന്തരമായി മാറ്റേണ്ടി വന്നില്ല. സംഭവത്തെ തുടർന്ന് യുകെ എയർപ്രോക്സ് ബോർഡ് വിശദമായ അന്വേഷണം നടത്തി.
ലാൻഡിംഗ് സമയത്ത് അപരിചിതമായ ഈ വസ്തു കാരണം വിമാനത്തിന്റെ സുരക്ഷയിൽ അല്പം ആശങ്കയുണ്ടായെങ്കിലും, അപകടസാധ്യത ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. എങ്കിലും, ലഭിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ആകാശത്ത് കണ്ട ദുരൂഹ വസ്തു എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Tags : Deepika UnknownObject Landing