Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UnknownObject

ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന് സമീപം അ​ജ്ഞാ​ത വ​സ്തു

ല​ണ്ട​ൻ: യു​കെ​യി​ലെ ഗാ​റ്റ്‌​വി​ക് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ലാ​ൻ​ഡിം​ഗി​നൊ​രു​ങ്ങി​യ വി​മാ​ന​ത്തി​ന് തൊ​ട്ട​ടു​ത്തു​കൂ​ടി ഡി​സ്ക് രൂ​പ​ത്തി​ലു​ള്ള അ​ജ്ഞാ​ത വ​സ്തു പ​റ​ന്നു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്. എ​യ​ർ​ബ​സ് എ319 ​വി​മാ​ന​ത്തി​ലെ പൈ​ല​റ്റാ​ണ് വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​നോ​ട് തൊ​ട്ട​ടു​ത്തു​കൂ​ടി ഈ ​വ​സ്തു ക​ട​ന്നു​പോ​യ​ത് ആ​ദ്യം ക​ണ്ട​ത്.

സ​സെ​ക്സ് ഗ്രാ​മീ​ണ മേ​ഖ​ല​യ്ക്ക് മു​ക​ളി​ലൂ​ടെ വി​മാ​നം താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. വി​മാ​നം ഇ​ട​തു​വ​ശ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ, വി​മാ​ന​ത്തി​ന്‍റെ അ​തേ ഉ​യ​ര​ത്തി​ൽ വ​ല​തു​വ​ശ​ത്തെ ചി​റ​കി​ന് തൊ​ട്ട​ടു​ത്തു​കൂ​ടി എ​തി​ർ​ദി​ശ​യി​ലേ​ക്കാ​ണ് ഈ ​വ​സ്തു പാ​ഞ്ഞു​പോ​യ​ത്. വി​മാ​ന​ത്തി​ൽ നി​ന്ന് വെ​റും 100 മു​ത​ൽ 300 അ​ടി മാ​ത്രം അ​ക​ലെ​യാ​യി​രു​ന്നു ഇ​ത്. പ​റ​ക്കും ത​ളി​ക​യോ​ടോ പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ഡ്രോ​ണി​നോ​ടോ സാ​ദൃ​ശ്യ​മു​ള്ള ഈ ​വ​സ്തു​വി​ന്‍റെ അ​രി​കു​ക​ളി​ൽ ക​റു​ത്ത അ​ട​യാ​ള​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പൈ​ല​റ്റ് വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, വി​മാ​നം ഇ​തി​ന​കം ത​ന്നെ തി​രി​യു​ന്ന ഘ​ട്ട​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ പൈ​ല​റ്റി​ന് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റേ‌​ണ്ടി വ​ന്നി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യു​കെ എ​യ​ർ​പ്രോ​ക്സ് ബോ​ർ​ഡ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി.

ലാ​ൻ​ഡിം​ഗ് സ​മ​യ​ത്ത് അ​പ​രി​ചി​ത​മാ​യ ഈ ​വ​സ്തു കാ​ര​ണം വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യി​ൽ അ​ല്പം ആ​ശ​ങ്ക​യു​ണ്ടാ​യെ​ങ്കി​ലും, അ​പ​ക​ട​സാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. എ​ങ്കി​ലും, ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ആ​കാ​ശ​ത്ത് ക​ണ്ട ദു​രൂ​ഹ വ​സ്തു എ​ന്താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up