x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങാം: കോടതി

വെബ് ഡെസ്ക്
Published: August 4, 2026 01:22 AM IST | Updated: August 4, 2026 01:22 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: പു​​​തി​​​യ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങാ​​​നു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ക്ക് അ​​​നു​​​മ​​​തി ന​​​ല്‍കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് പ്ര​​​ത്യേ​​​ക അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നും അ​​​തി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​ന്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും സം​​​വ​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

സം​​​സ്ഥാ​​​ന​​​ത്ത് പു​​​തു​​​താ​​​യി 1037 അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങാ​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ചോ​​​ദ്യം​​​ചെ​​​യ്ത് അ​​​ക്ഷ​​​യ സം​​​രം​​​ഭ​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​നാ​​​യ വ്യ​​​ക്തി​​​യും ഉ​​​ള്‍പ്പെ​​​ടെ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​ക​​​ളാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. നി​​​ല​​​വി​​​ലു​​​ള്ള കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സാ​​​മ്പ​​​ത്തി​​​ക​​​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നും പു​​​തി​​​യ​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍കു​​​ന്ന​​​ത് വ​​​രു​​​മാ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി.

വ​​​നി​​​ത​​​ക​​​ള്‍ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ക്കും സം​​​വ​​​ര​​​ണം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഹ​​​ര്‍ജി​​​ക​​​ളി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. അ​​​ക്ഷ​​​യ സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന വ​​​നി​​​ത​​​ക​​​ള്‍ക്ക് പ്ര​​​ത്യേ​​​ക മാ​​​ര്‍ക്ക് ന​​​ല്‍കാ​​​റു​​​ണ്ടെ​​​ന്നും പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​നൗ​​​പ​​​ചാ​​​രി​​​ക സം​​​വ​​​ര​​​ണം ന​​​ല്‍കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ക്ഷ​​​യ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.

അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ലാ​​​ഭം മാ​​​ത്രം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ബി​​​സി​​​ന​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ള​​​ല്ലെ​​​ന്നും ജ​​​ന​​​ങ്ങ​​​ള്‍ക്കു സേ​​​വ​​​നം എ​​​ത്തി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​യു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം. അ​​​തി​​​നാ​​​ല്‍, ഇ​​​ത് സ​​​ര്‍ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കു സ​​​മാ​​​ന​​​മ​​​ല്ല, സം​​​വ​​​ര​​​ണം ബാ​​​ധ​​​ക​​​വു​​​മ​​​ല്ല.

അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ സം​​​വ​​​ര​​​ണം വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ള്‍ ഹ​​​ര്‍ജി​​​ക്കാ​​​ര്‍ക്കു ഹാ​​​ജ​​​രാ​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Akshaya Court Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up