x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു; യു​വ​തി ജീ​വ​നൊ​ടു​ക്കി

നാഷണൽ ഡെസ്ക്
Published: August 4, 2026 04:46 AM IST | Updated: August 4, 2026 04:46 AM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: പോ​ലീ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ച്ച​യാ​യി​ട്ടും യു​വ​തി​യെ പു​റ​ത്തേ​ക്ക് കാ​ണാ​ത്ത​തി​ൽ സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ റൂ​മി​ന്‍റെ വാ​തി​ൽ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മീ​റ​റ്റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് യു​വ​തി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ​യും മ​റ്റ് ക​ണ്ടെ​ത്ത​ലു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Police Recruitment Exam Failure Suicide UttarPradesh Mental Stress

Recent News

Corehub Up