x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി; സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ചെ​റു​മ​ക​ൻ പാ​ർ​ട്ടി വി​ട്ടു

നാഷണൽ ഡെസ്ക്
Published: August 4, 2026 07:12 AM IST | Updated: August 4, 2026 07:12 AM IST

ച​ന്ദ്ര​കു​മാ​ര്‍ ബോ​സ്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്  തി​രി​ച്ച​ടി​യാ​യി നോ​താ​ക്ക​ളു​ട‌െ കൊ​ഴി​ഞ്ഞു പോ​ക്ക് തു​ട​രു​ന്നു. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ചെ​റു​മ​ക​ന്‍ ച​ന്ദ്ര​കു​മാ​ര്‍ ബോ​സ് പാ​ർ​ട്ടി വി​ട്ടു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​ച്ച​ത്.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് ച​ന്ദ്ര കു​മാ​ർ ബോ​സ് ബി​ജെ​പി വി​ട്ട് തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്ന​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര നാ​യ​ക​നാ​യ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ കു​ടും​ബാം​ഗ​മാ​യ ത​നി​ക്ക് പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ബി​ജെ​പി വി​ട്ട​തെ​ന്നും അ​ദ്ദേ​ഹം അ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ചെ​റു​മ​ക​നാ​യി​ട്ടും ത​ന്‍റെ പൗ​ര​ത്വ​ത്തെ​ക്കു​റി​ച്ച് എ​ന്തി​നാ​ണ് സം​ശ​യം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ന്ന് ചോ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ച​ന്ദ്ര കു​മാ​ർ ബോ​സി​ന്‍റെ രാ​ജി​ക്ക് പി​ന്നി​ലെ മ​റ്റ് രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. രാ​ജി​യെ​ക്കു​റി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. 

Tags : Chandra Kumar Bose Subhas Chandra Bose Trinamool Congress West Bengal Mamata Banerjee

Recent News

Corehub Up